കോവിഡ് വിദ്വേഷ പരാമർശം: അസം എം.എൽ.എക്കെതിരെ രാജ്യദ്രോഹക്കുറ്റം
text_fieldsഗുവാഹതി: കോവിഡ് നിരീക്ഷണ കേന്ദ്രങ്ങൾക്കെതിരെയും ബി.ജെ.പി സർക്കാറിനെതിരെയും വാട്സാപ്പ് ശബ്ദ സന്ദേശത്തി ൽ വിദ്വേഷ പരാമർശം നടത്തിയതിന് അറസ്റ്റിലായ അസം എം.എൽ.എ അമീനുൽ ഇസ്ലാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ത ിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ ചൊവ്വാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.
അസം സർക ്കാർ ഉണ്ടാക്കുന്ന കോവിഡ് നിരീക്ഷണ കേന്ദ്രങ്ങൾ അനധികൃത കുടിയേറ്റക്കാരുടെ ‘ഡിറ്റൻഷൻ’ കേന്ദ്രങ്ങളേക്കാൾ മോശമായ അവസ്ഥയിലാണെന്ന് വാട്സാപ്പ് ശബ്ദസന്ദേശത്തിൽ ഇദ്ദേഹം പറയുന്നുണ്ട്. അസമിലെ ബി.ജെ.പി സർക്കാർ മുസ്ലിംകൾക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്നും അദ്ദേഹം പറയുന്നു.
സമ്പർക്ക വിലക്ക് ഏർപ്പെടുത്തി നിരീക്ഷണകേന്ദ്രങ്ങളിലാക്കിയ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ അവിടത്തെ ജീവനക്കാർ ഉപദ്രവിക്കുകയാണ്. നിസാമുദ്ദീനിലെ സമ്മേളനം കഴിഞ്ഞെത്തിയവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ രോഗികളാക്കാനുള്ള മരുന്നുകൾ കുത്തിവെക്കുന്നുണ്ടെന്നും അദ്ദേഹം മറ്റൊരാളോട് പറയുന്നതായാണ് ശബ്ദ സന്ദേശം. എം.എൽ.എയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കോവിഡ് രോഗികളുടെ നിരീക്ഷണത്തിനായി അസം ഗവൺമെൻറ് രണ്ട് സ്റ്റേഡിയങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിൽ ഗുവാഹതിയിലെ ഒരു സ്റ്റേഡിയത്തിൽ 2000 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്.
33 ജില്ലകളിലും കോവിഡ് രോഗബാധിതർക്കായി പ്രത്യേക സംവിധാനം ഉണ്ടാക്കുന്നുണ്ട്.
ആൾ ഇന്ത്യ യുൈനറ്റഡ് ഡെമോക്രാറ്റിക് ഫ്രൻറ് നേതാവായ അമീനുൽ ഇസ്ലാം നാഗോൺ ജില്ലയിലെ ധിങ് നിയോജകമണ്ഡലത്തിലെ എം.എൽ.എ ആണ്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അമീനുൽ ഇസ്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.