പാക് അനുകൂല പരാമർശം: മണിശങ്കർ അയ്യർക്കെതിരെ രാജ്യേദ്രാഹക്കേസ്
text_fieldsജയ്പുർ: പാകിസ്താന് അനുകൂലമായി സംസാരിച്ചതിന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കെതിരെ രാജ്യദ്രോഹക്കേസ്. പാകിസ്താനിലെ കറാച്ചിയിൽ നടന്ന ചടങ്ങിൽ അയ്യർ പാകിസ്താനെ പുകഴ്ത്തിയും ഇന്ത്യയെ അപമാനിച്ചും സംസാരിച്ചുവെന്നാണ് ബി.െജ.പി നേതാവ് അശോക് ചൗധരി നൽകിയ പരാതിയിലെ ആരോപണം.
മുടങ്ങാത്തതും മുടക്കാനാവാത്തതുമായ ചർച്ചയിലൂടെ മാത്രമേ ഇന്ത്യ-പാക് പ്രശ്നം പരിഹരിക്കാനാകൂവെന്നും ഇതിനായി പാകിസ്താൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്ക് ഇൗ നയമില്ലെന്നുമാണ് അയ്യർ പറഞ്ഞത്. അയ്യർ പരസ്യമായി തെൻറ പാകിസ്താൻപ്രണയം വെളിപ്പെടുത്തിയിരിക്കുകയാണെന്ന് പരാതിയിലുണ്ട്.
അയ്യരുടെ പരാമർശം തെൻറ ദേശസ്നേഹത്തെ മുറിപ്പെടുത്തിയെന്നും ചൗധരി പരാതിയിൽ പറഞ്ഞു. കോട്ട അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരാതി സ്വീകരിച്ചു. കേസിൽ ചൊവ്വാഴ്ച വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.