തെരുവുകുട്ടികൾക്ക് പൗരത്വ നിയമ ക്ലാസ് എടുത്തതിന് രാജ്യദ്രോഹ കുറ്റം
text_fieldsപട്ന: തെരുവുകുട്ടികളെ ഒരുമിച്ചുകൂട്ടി പൗരത്വനിയമ ഭേദഗതിയെ കുറിച്ചും ദേശീയ ജനസംഖ്യ രജിസ്റ്ററിനെ കുറിച്ചും ക്ലാസ് എടുത്തതിന് രണ്ട് സന്നദ്ധ സംഘടനകൾക്കെതിരെ രാജ്യദ്രോഹകുറ്റം. ദാനാപൂർ റസിഡൻഷ്യൽ സ്കൂളിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് പട്ന പൊലീസ് കേസ് എടുത്തത്. ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ ആണ് പരാതിക്കാർ.
കഴിഞ്ഞ ഫെബ്രുവരി 15നും 25നും കമീഷൻ സ്കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇവിടെ കഴിഞ്ഞുവന്ന ആറു മുതൽ 18 വരെ പ്രായമുള്ള 60ഓളം തെരുവുകുട്ടികൾക്കാണ് സന്നദ്ധ സംഘടനകൾ ക്ലാസ് എടുത്തിരുന്നത്. കൂട്ടത്തിൽ സി.എ.എ, എൻ.ആർ.സി വിഷയങ്ങളിലും ക്ലാസ് എടുത്തതിന് രാജ്യദ്രോഹത്തിനുള്ള 124 എ, വിവിധ വിഭാഗങ്ങൾ ശത്രുത പരത്തുന്നതിനുള്ള 153 എ, ജുവനൈൽ നീതി നിയമം എന്നിവ പ്രകാരമാണ് കേസ്.
കുട്ടികളുടെ ഹോംവർക് രജിസ്റ്റർ പരിശോധന നടത്തിയപ്പോൾ സി.എ.എ സംബന്ധിച്ച് തെറ്റായ പാഠങ്ങൾ നൽകിയതായും ഇവ പഠിച്ചാൽ കുട്ടികൾ ദേശത്തിന്‍റെ നിയമങ്ങൾക്ക് എതിരാകുമെന്നുമായിരുന്നു കമീഷൻ പരാതി. കേസ് എടുക്കാൻ ബിഹാർ പൊലീസ് മേധാവിക്ക് നിർദേശം നൽകുകയായിരുന്നു.
കേസ് അന്വേഷിച്ചുവരികയാണെന്നും ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.