വ്യാജ സ്ത്രീധനപീഡന ആരോപണങ്ങൾ ക്രൂരം -ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: സ്ത്രീധനപീഡനവും ബലാത്സംഗവും വ്യാജമായി ആരോപിച്ച് ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരെ കുറ്റം ചുമത്തുന്നത് അങ്ങേയറ്റം ക്രൂരമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഡൽഹി ഹൈകോടതി. ക്രൂരതയുടെ പേരിൽ വേർപിരിഞ്ഞ ഭർത്താവിന് അനുകൂലമായി വിവാഹമോചന ഉത്തരവ് അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് സ്ത്രീ നൽകിയ അപ്പീൽ തള്ളുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
ഭർത്താവിനെതിരെ ഭാര്യ നൽകിയ തെറ്റായ പരാതികൾ പുരുഷനോടുള്ള മാനസികമായ ക്രൂരതയാണെന്ന് ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.ബലാത്സംഗം ആരോപിച്ച് യുവതി ഭർത്താവിനും ഭർതൃ സഹോദരനുമെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, വിചാരണകോടതിയും കേസ് തള്ളി. തുടർന്നാണ് നിയമപോരാട്ടം ഹൈകോടതി വരെ എത്തിയത്. 2012 നവംബറിൽ വിവാഹിതരായ ഇരുവരും 2014 ഫെബ്രുവരി മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.