മിന്നലാക്രമണത്തിന് തെളിവ് ചോദിച്ചവരോട് അസഭ്യം പറഞ്ഞ് ബി.ജെ.പി എം.എൽ.എ
text_fieldsന്യൂഡൽഹി: മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച രാഷ്ട്രീയ നേതാക്കൾക്കെതിരെ അസഭ്യം പറഞ്ഞ് ബി.ജെ.പി എം.എൽ.എ. മിന്നലാക്രമണത്തിെൻറ തെളിവ് ചോദിക്കുന്നവർ അവരുടെ മാതാപിതാക്കളുടെ ആദ്യ രാത്രിയുടെ വിഡിയോ ആവശ്യപ്പെടുമോയെന്നായിരുന്നു എം.എൽ.എയുടെ വിവാദ പരാമർശം. മധ്യപ്രദേശിലെ ഹുസൂർ എം.എൽ.എയായ രാമേശ്വർ ശർമ്മയാണ് വിവാദ പരാമർശം നടത്തിയത്.
വിവാദ പരാമർശത്തിനെതിരെ മധ്യപ്രദേശിലെ രാഷ്ട്രീയ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി കെജ്രിവാളും സഞ്ജയ് നിരുപമവും നവാസ് ശരീഫിനെ പോലെയാണ് സംസാരിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യൻ സൈന്യം രാജ്യത്തിെൻറ സുരക്ഷക്ക് വേണ്ടി ജീവിതം സമർപ്പിക്കുകയാണ്. സൈന്യത്തെ വിശ്വാസമില്ലാത്തവർ രാജ്യദ്രോഹികളാണെന്നും എം.എൽ.എ പറഞ്ഞു. കെജ്രിവാളോ,സഞ്ജയ് നിരുപമോ ആരായാലും അവര്‍ സ്വന്തം മാതാപിതാക്കളുടെ വിവാഹരാത്രി ദൃശ്യങ്ങള്‍ കണ്ട ശേഷമേ തങ്ങളുടെ ജന്‍മത്തില്‍ വിശ്വസിക്കുകയുള്ളൂവെന്നും ശർമ്മ ചോദിച്ചു.
ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയെന്നത് വിശ്വസിക്കണമെങ്കില്‍ തെളിവ് വേണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിെൻറയും സഞ്ജയ് നിരുപത്തിന്റെയും പ്രസ്താവന. ഇതിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സ്വന്തം സൈന്യത്തിെൻറ കഴിവില്‍ വിശ്വാസമില്ലാത്തവരാണ് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ലൗജിഹാദുമായി ബന്ധപ്പെട്ട വിഷയത്തിലും നേരത്തെ രാമേശ്വർ ശർമ്മ വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.