'എന്‍റെ സഹോദരങ്ങൾക്ക്'; രക്ഷാ ബന്ധൻ ദിനത്തിൽ മോദി, യോഗി, ഷാ തുടങ്ങിയവർക്ക് രാഖി സമ്മാനിച്ച് സീമ ഹൈദർ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾക്ക് രാഖി സമ്മാനിച്ച് പാക് സ്വദേശിനി സീമ ഹൈദർ. രക്ഷാ ബന്ധന് മുന്നോടിയായാണ് നേതാക്കൾക്കുള്ള സീമയുടെ സമ്മാനം. തന്‍റെ സമ്മാനം സ്വീകരിക്കണമെന്നും കുഞ്ഞനുജത്തിയായി കാണണമെന്നും ആവശ്യപ്പെടുന്ന വീഡിയോ സന്ദേശവും ഇവർ പങ്കുവെച്ചിരുന്നു.
ആഗസ്റ്റ് 30നാണ് രക്ഷാ ബന്ധൻ ആഘോഷിക്കുന്നത്. പ്രിയപ്പെട്ട സഹോദരങ്ങൾക്ക് നേരത്തെ ലഭിക്കാൻ വേണ്ടിയാണ് സമ്മാനം ഇപ്പോഴേ അയച്ചതെന്നും സീമ പറഞ്ഞു.
"കൃത്യസമയത്ത് എന്‍റെ സമ്മാനം ഈ രാജ്യത്തിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും വഹിക്കുന്ന എന്‍റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് എത്താൻ വേണ്ടിയാണ് ഞാൻ ഈ രാഖി നേരത്തെ അയക്കുന്നത്. ഒരുപാട് സന്തോഷം. ജയ്ശ്രീറാം. ജയ് ഹിന്ദ്" സീമ പറഞ്ഞു. രാഖികൽ പാക്ക് ചെയ്യുന്നതിന്‍റെ വീഡിയോയും ഇവർ പങ്കുവെച്ചിരുന്നു.
ഈ വർഷമാണ് സീമ ഹൈദർ എന്ന പാക് യുവതി അനദികൃതമായി ഇന്ത്യയിലെത്തുന്നത്. തന്‍റെ കാമുകനെ കാണാനും വിവാഹം ചെയ്യാനും വേണ്ടിയായിരുന്നു സീമ ഇന്ത്യയിലെത്തിയത്. ഇവരുടെ നാല് മക്കളോടൊപ്പം നേപ്പാൾ അതിർത്തി വഴിയായിരുന്നു ഇന്ത്യയിലെത്തിയത്. പബ്ജി വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.