മണിപ്പൂർ കലാപത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: മണിപ്പൂർ കലാപത്തിന് പിന്നിൽ രാജ്യത്തിന് പുറത്ത് നിന്നുള്ള ശക്തികളാവാമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്ങ്. വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. മണിപ്പൂർ മ്യാൻമറുമായി അതിർത്തി പങ്കിടുന്നുണ്ട്. ചൈനയും അടുത്താണ്.
അതിർത്തിയിലെ 398 കിലോമീറ്ററോളം കാവൽ ഏർപ്പെടുത്തിയിട്ടില്ലാത്ത പ്രദേശമാണ്. അതിർത്തിയിൽ സുരക്ഷാസേനയുടെ സാന്നിധ്യമുണ്ടെങ്കിലും അതിവിശാലമായ പ്രദേശം മുഴുവൻ അവർക്ക് നിരീക്ഷിക്കാനാവില്ല. അതിനാൽ മണിപ്പൂരിൽ നടന്ന സംഭവങ്ങൾക്ക് പിന്നിൽ രാജ്യത്തിന് പുറത്തുള്ള ശക്തികളുടെ പങ്ക് സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളെന്നും അദ്ദേഹം പറഞ്ഞു. കുക്കി സഹോദരൻമാരോടും സഹോദരിമാരോടും സംസാരിച്ചു. എല്ലാം ക്ഷമിച്ച് പഴയതുപോലെ സന്തോഷത്തോടെ കഴിയാമെന്ന് അവരോട് പറഞ്ഞിട്ടുണ്ടെന്ന് മണിപ്പൂർ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം മണിപ്പൂർ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ ബിരേൻ സിങ് ഒരുങ്ങിയിരുന്നു. രാജി അഭ്യൂഹം ഉയർന്നതിന് പിന്നാലെ നൂറുകണക്കിന് സ്ത്രീകൾ അടക്കമുള്ളവർ ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ തടിച്ചു കൂടുകയും പിന്തുണയറിയിക്കുകയും ചെയ്തിരുന്നു. രാജിക്കത്തുമായി ഗവർണറെ കാണാനൊരുങ്ങിയ അദ്ദേഹത്തെ അനുയായികൾ തടയുകയും രാജിക്കത്ത് കീറിക്കളയുകയും ചെയ്തിരുന്നു. എന്നാൽ, മണിപ്പൂർ മുഖ്യമന്ത്രി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.