സ്വാശ്രയ മെഡിക്കൽ ഫീസ്: സർക്കാർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഉയർന്ന ഫീസ് ഈടാക്കാൻ വഴിയൊരുക്കുന്ന ഹൈകോടതി ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
സുപ്രീംകോടതി ഉത്തരവുപ്രകാരം നിലവില്‍വന്ന സംസ്ഥാന ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാർഥികളില്‍നിന്ന് ഈടാക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഫീസ് നിർണയ സമിതിയുടെ അധ്യക്ഷന്‍ ഹൈകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയാണ്. മിതമായ നിരക്കില്‍ വിദ്യാർഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാൻ അവസരം ഒരുക്കണം.
ക്രിസ്ത്യന്‍ മാനേജ്മെൻറ് അസോസിയേഷന് കീഴിലെ കോളജുകള്‍ ഫീസ് നിര്‍ണയസമിതി നിശ്ചയിച്ച വാര്‍ഷിക ഫീസ് മാത്രമേ ഈടാക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബാക്കി വരുന്ന 19 കോളജുകളിൽ ചിലർ മാത്രമാണ് ഉയര്‍ന്ന ഫീസിനുവേണ്ടി കോടതിയെ സമീപിച്ചതെന്നും സർക്കാർ ഹരജിയിൽ വ്യക്തമാക്കി. മാനേജ്െമൻറുകൾ തടസ്സ ഹരജിയും ഫയൽ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.