പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ ഇന്‍റർപോൾ നോട്ടീസ്
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെ നിരവധിപേരെ ബലാത്സംഗം ചെയ്ത ആൾദൈവത്തിനെതിരെ ഇന്‍റർപോൾ േനാട്ടീസ്. സ്വയം പ്രഖ്യാപിത ആൾദൈവമായ വിരേന്ദ്ര ദീക്ഷിതിനെതിരെയാണ് നോട്ടീസ്.
ഡൽഹിയിലെ രോഹിണിയിൽ ആശ്രമം നടത്തിയിരുന്ന ഇയാൾക്കെതിരെ 2017മുതൽ വിവിധ കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്. 2017ൽ ആധ്യന്മിക് വിശ്വ വിദ്യാലയ ആശ്രമത്തിൽ ഡൽഹി പൊലീസും വനിത കമീഷനും നടത്തിയ റെയ്ഡിൽ 67ഓളം സ്ത്രീകളെ രക്ഷപ്പെടുത്തിയിരുന്നു. ഇവരിൽ കൂടുതലും പ്രായപൂർത്തിയാകാത്തവരായിരുന്നു. 'ആത്മീയ സർവകലാശാല' എന്നു വിളിക്കുന്ന ഇവിടെ പെൺകുട്ടികെള മൃഗങ്ങളെയെന്നപോലെ കൂട്ടിലടച്ചതായും മാതാപിതാക്കളെ കാണാൻ പോലും അനുവാദം നൽകിയിരുന്നില്ലെന്നും പറയുന്നു.
കേസ് അന്വേഷണം 2017ൽ ഡൽഹി ഹൈകോടതി സി.ബി.െഎക്ക് കൈമാറിയിരുന്നു. തുടർന്ന് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. ഇയാെളക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഇന്‍റർപോൾ റെഡ് നോട്ടീസ് പ്രഖ്യാപിച്ചത്. ആശ്രമത്തിലെ സ്വയം പ്രഖ്യാപിത ആൾദൈവമായ 79കാരനായ ദീക്ഷിത് നേപ്പാളിലേക്ക് കടന്നതായാണ് വിവരം. ആഗോള അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചതോടെ നേപ്പാൾ ഭരണകൂടത്തിന് ഇയാളെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറാൻ കഴിയും.
2019ൽ ഇയാൾക്കെതിരെ രണ്ട് ബലാത്സംഗ പരാതികൾ സി.ബി.ഐ രജിസ്റ്റർ ചെയ്തിരുന്നു. ആത്മീയ സർവകലാശാലയിലെ വിവിധ ശാഖകളിൽവെച്ച് 2011 മുതൽ 2015വരെ ബലാത്സംഗം ചെയ്തുവെന്ന പെൺകുട്ടിയുടെ പരാതിയിലാണ് ഒരു കേസ്. പെൺകുട്ടിയെ ലഖ്നോവിലെത്തിച്ച് പാലിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമായിരുന്നു അതിക്രമം.
1999ൽ നടന്ന മെറ്റാരു സമാന സംഭവുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ കേസ്. ആശ്രമത്തിലെതന്നെ ആത്മീയ ഗുരുവിന്‍റെ പരാതിയിലാണ് കേസെടുത്തത്. ആശ്രമത്തിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഡൽഹിയിലെയും യു.പിയിലെയും ആശ്രമത്തിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തുടർന്ന് ഇയാൾ പെൺകുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
2018ൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആശ്രമം നോർത്ത് ഡൽഹി കോർപറേഷൻ പൊളിച്ചുമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.