75ാം നിലയിൽ കയറി സെൽഫി; എഞ്ചിനീയറിങ് വിദ്യാർത്ഥി കുടുങ്ങി
text_fieldsമുംബൈ: സുരക്ഷാ സംവിധാനങ്ങളില്ലാതെ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ മുകളിൽ കയറി സെൽഫിയെടുക്കുന്ന വിരുതൻ മുംബൈ പൊലീസിെൻറ വലയിൽ കുടുങ്ങി.
മുംബൈ സ്വദേശിയായ ഒന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയർ വിദ്യാർത്ഥി പ്രണാൽ ചവാൻ ആണ് സാഹസിക അഭ്യാസങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ താരമായത്. 17 വയസ്സുകാരനായ ചവാൻ ഒരു സെൽഫിസ്റ്റിക്കുമായി കൂറ്റൻ കെട്ടിടങ്ങളിലും ക്രെയിനുകളിലും വലിഞ്ഞ് കയറി സെൽഫിയും വീഡിയോയും പകർത്തുകയും, അവ യൂട്യൂബിലും സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്യുകയായിരുന്നു.
സാഹസികാഭ്യാസം പൊലീസിെൻറ ശ്രദ്ധയിൽ പെട്ടതോടെ ചവാനെ കയ്യോടെ പിടികൂടി. എന്നാൽ, പൊലീസ് പിടികൂടിയതോടെ സംഭവത്തിൽ ഖേദം രേഖപ്പെടുത്തി ചവാൻ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യുകയും യുവാക്കളിൽ തെറ്റായ സന്ദേശം നൽകിയതിൽ മാപ്പ് പറയുകയും ചെയ്തു.
എന്നാൽ തെൻറ അഭ്യാസം നിർത്താനുദ്ദേശമില്ലെന്നും തെൻറ പ്രവർത്തി മറ്റൊരാളെ ഇതിലേക്ക് നയിക്കാതിരിക്കാനാണ് വീഡിയോ നീക്കം ചെയ്തതെന്നും ചവാൻ പറഞ്ഞു. പൊലീസിെൻറ അനുമതിയും സുരക്ഷാ ക്രമീകരണങ്ങളുമടക്കം അഭ്യാസം തുടരാനാണ് തീരുമാനമെന്നും ചവാൻ കൂട്ടിച്ചേർത്തു. ടെലിവിഷനിൽ കണ്ട സമാന ദൃശ്യങ്ങളാണത്രെ ചവാനെ ഇതിലേക്ക് പ്രേരിപ്പിച്ചത്. യുവാവിനെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.