സെൽഫി മരണ നിരക്ക് സ്രാവ് ആക്രമണത്തിലേതിനേക്കാൾ അഞ്ചിരട്ടി
text_fieldsകോഴിക്കോട്: സെൽഫി ഭ്രമത്തിൽ അഭിരമിച്ചവരെ ഏറെ ആശങ്കയിലാഴ്ത്തുന്ന കണക്കാണ് ഫാമിലി മെഡിസിൻ ആൻഡ് പ്രൈമറി കെയറിൻെറ ജേണൽ പുറത്തു വിട്ടിരിക്കുന്നത്. 2011 ഒക്ടോബറിനും 2017 നവംബറിനുമിടയിൽ ലോകത്ത് സ്രാവിൻെറ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ അഞ്ച് മടങ്ങ് കൂടുതൽ ആളുകളാണ് സെൽഫി എടുക്കുന്നതിനിടയിൽ മരണപ്പെട്ടതെന്നാണ് ജേണൽ പ റയുന്നത്. ഈ കാലഘട്ടത്തിൽ സ്രാവിൻെറ ആക്രമണത്തിൽ 50നടുത്ത് ആളുകളാണ് കൊല്ലപ്പെട്ടതെങ്കിൽ 259 പേർക്കാണ് സെൽഫി മരണക്കുരുക്കായത്.
യുവാക്കളാണ് അപകടകരമായ സാഹചര്യത്തിൽ സെൽഫിക്ക് ശ്രമിക്കാറ്. വീണും, വെള്ളത്തിൽ മുങ്ങിയും മറ്റ് അപകടങ്ങളിൽപെട്ടുമാണ് മരണം നടക്കുന്നത്. മികച്ച ദൃശ്യമികവുള്ള ക്യാമറ അടങ്ങിയ പുതു തലമുറ സ്മാർട്ട് േഫാണുകൾ വ്യാപകമായതോടെ ആളുകളിൽ സെൽഫിയെടുക്കുന്ന ശീലവും വർധിച്ചു. സെൽഫി സ്റ്റിക്കുകളുെട കടന്നു വരവ് കൂടിയായപ്പോൾ സ്വയമെടുക്കുന്ന സ്വന്തം ചിത്രത്തിൻെറ മികച്ച ഷോട്ടുകൾക്ക് വേണ്ടി അതി സാഹസികതക്കാണ് പലരും മുതിരുന്നത്.
130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ എൺപത് കോടി മൊബൈൽ ഫോണുകളാണുള്ളത്. സെൽഫി എടുക്കുന്നതിനിടെ ഇതുവരെ 159 പേരാണ് ഇന്ത്യയിൽ മരിച്ചത്. ലോകത്താകമാനം ഇത്തരത്തിൽ മരിച്ചവരിൽ പകുതിയിലേറെയും ഇന്ത്യയിലാണെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.