ശൗചാലയം നിർമിക്കാൻ കഴിയാത്തവർ ഭാര്യമാരെ വിറ്റുകളയൂവെന്ന് ബിഹാർ മജിസ്ട്രേറ്റ്
text_fieldsന്യൂഡൽഹി: ശൗചാലയം പോലും നിർമിക്കാൻ കഴിയാത്തവർ ഭാര്യമാെര വിറ്റു കളഞ്ഞേക്കൂവെന്ന് പ്രസംഗിച്ച് ബിഹാർ മജിസ്ട്രേറ്റ് വിവാദത്തിൽ. ഒൗറംഗാബാദ് ജില്ലാ മജിസ്ട്രേറ്റ് കൻവാൽ തനൂജാണ് വിവാദ പ്രസംഗം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് കാമ്പയിനിെൻറ പ്രചരണാർഥം സംസാരിക്കുകയായിരുന്നു മജിസ്ട്രേറ്റ്. പൊതുസ്ഥലത്തെ മലമൂത്ര വിസർജനത്തിനെതിരെ സംസാരിക്കവെ അദ്ദേഹം സ്ത്രീകളുടെ അന്തസ്സിനെയും ടോയിലറ്റിനെയും ബന്ധിപ്പിച്ചു സംസാരിച്ചു. ഒരു ടോയ്ലറ്റ് നിർമിക്കാൻ 12,000 രൂപ വരും. ആരുടെ ഭാര്യക്കാണ് 12,000 രൂപയിൽ കുറവ് മൂല്യമുള്ളത് എങ്കിൽ കൈ ഉയർത്തൂവെന്ന് മജിസ്ട്രേറ്റ് സദസിനോട് ആവശ്യപ്പെട്ടു.
ടോയ്ലറ്റ് പണിയാനുള്ള പണം തെൻറ കൈയിലില്ലെന്ന് ജനക്കൂട്ടത്തിൽ നിന്ന് ഒരു ഗ്രാമീണൻ പറഞ്ഞു. അതു കേട്ടതോടെ തനൂജ് അസ്വസ്ഥനായി. നിങ്ങളുെട മനോഭാവം അതാണെങ്കിൽ പിന്നെ ഭാര്യെയ ലേലത്തിൽ വിറ്റു കളയൂവെന്ന് അദ്ദേഹം മൈക്കിലൂടെ വിളിച്ചു പറഞ്ഞു.
തനൂജിെൻറ പ്രസംഗത്തിനെതിരെ സമാജ്വാദി പാർട്ടി രംഗത്തു വന്നു. നിങ്ങൾ െഎ.എ.എസുകാരനാണെന്നിരിക്കെട്ട, അത് നിങ്ങൾക്ക് എന്തും വിളിച്ച് പറയാനുള്ള അധികാരമല്ല എന്ന് പാർട്ടി നേതാവ് ജുഹി സിങ് പറഞ്ഞു. അദ്ദേഹത്തിെൻറ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടെന്നും എന്നാൽ ഉപയോഗിച്ച വാക്കുകൾ നന്നായില്ലെന്നും ഭരണകക്ഷിയായ ജനതാദൾ യു നേതാവ് രാജീവ് രഞ്ജൻ പറഞ്ഞു. പൊതു സ്ഥലത്തെ മല മൂത്ര വിസര്‍ജ്ജനത്തിന് അറുതി വരുത്താൻ ബിഹാര്‍ സര്‍ക്കാര്‍ ഒരു കുടുംബത്തിന് 12,000 രൂപയുടെ സഹായം നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.