തമിഴ്നാട്ടിലെ രാസിപുരത്ത് ശിശുവ്യാപാരം; വിരമിച്ച സർക്കാർ നഴ്സും ഭർത്താവും അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ രാസിപുരം കേന്ദ്രീകരിച്ച് നവജാത ശിശുക്കളുടെ വിൽപന നടത്തി യ ദമ്പതികൾ അറസ്റ്റിൽ. രാസിപുരം ഗവ. ആശുപത്രിയിൽനിന്ന് സർവിസിൽനിന്ന് വിരമിച ്ച നഴ്സ് അമുത (45), ഇവരുടെ ഭർത്താവ് രവിചന്ദ്രൻ (51) എന്നിവരാണ് അറസ്റ്റിലായത്. അമു തയുടെ ഫോൺ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നാമക്കൽ ജില്ല കലക്ടറുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. 30 വർഷക്കാലമായി ശിശുവിൽപന ഏജൻറായി പ്രവർത്തിച്ചുവരുകയാണ് സർവിസിൽനിന്ന് സ്വയം വിരമിച്ച അമുത.
നാമക്കൽ ജില്ല പൊലീസ് സൂപ്രണ്ട് അരുളരശുവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം 10 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് നടപടി കൈക്കൊണ്ടത്. ആൺകുഞ്ഞിന് നാലു ലക്ഷം രൂപയും പെൺകുഞ്ഞിന് മൂന്നു ലക്ഷം രൂപയുമാണ് ഇവർ ഇൗടാക്കിയിരുന്നത്. വെളുത്ത കുഞ്ഞിന് ഒരു ലക്ഷം രൂപ വരെ കൂടുതലായി നൽകണം. 70,000 രൂപ കൂടി നൽകിയാൽ കുഞ്ഞിനെ വാങ്ങുന്ന ദമ്പതികളുടെ പേരിൽ രാസിപുരം നഗരസഭാധികൃതരുടെ ജനന സർട്ടിഫിക്കറ്റും തരപ്പെടുത്തിക്കൊടുക്കും.
നാമക്കൽ, ഇൗറോഡ്, സേലം സർക്കാർ ആശുപത്രികളിൽ പാവപ്പെട്ട കുടുംബങ്ങളിലെ ദമ്പതികളുടെ കുഞ്ഞുങ്ങളെയാണ് വിലകൊടുത്ത് വാങ്ങുന്നത്. വിവാഹം കഴിക്കാതെ ഗർഭിണികളായി എത്തുന്ന യുവതികളെ സമീപിച്ചും വ്യാപാരം ഉറപ്പിക്കുന്നു. ആശുപത്രിയിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് ഇൗ റാക്കറ്റ് പ്രവർത്തിക്കുന്നത്. കേരളം, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ നിരവധി ദമ്പതികൾക്ക് അമുത കുഞ്ഞുങ്ങളെ വിറ്റതായും കണ്ടെത്തിയിട്ടുണ്ട്.
നഗരസഭ, ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധിപേർ അറസ്റ്റിലാവുെമന്നാണ് സൂചന. അതിനിടെ സംഭവവുമായി ബന്ധെപ്പട്ട് റിപ്പോർട്ട് സമർപ്പിക്കാൻ നാമക്കൽ ജില്ല മെഡിക്കൽ ഒാഫിസറോട് തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറി ബീല രാജേഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.