ബാബാ രാംദേവിെൻറ കോവിഡ് മരുന്നുവിറ്റാൽ കർശന നടപടി
text_fieldsജയ്പൂർ: ബാബാ രാംദേവിെൻറ കോവിഡ് മരുന്ന് വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് രാജസ്ഥാൻ സർക്കാർ. കോവിഡ് ഭേദമാകുമെന്ന വാദവുമായി ആരെങ്കിലും പതഞ്ജലിയുടെ മരുന്ന് വിൽക്കുന്നതോ, ചികിത്സിക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി രഘു ശർമ അറിയിച്ചു.
കോവിഡ് രോഗമുക്തി അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ മരുന്ന് പരീക്ഷണം നടത്താൻ ബാബാ രാംദേവ് സംസ്ഥാന സർക്കാരിൽനിന്ന് അനുമതി വാങ്ങിയിട്ടില്ല. മരുന്ന് പരീക്ഷണം നടത്തുന്നതിനായി യാതൊരു വിധ നിർദേശവും സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്നും ആർക്കും അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിെൻറ അനുമതി ഇല്ലാതെ മനുഷ്യനിൽ മരുന്നുപരീക്ഷണം നടത്താൻ കഴിയില്ല. സർക്കാരിെൻറ അനുമതിയില്ലാതെ നടത്തുന്ന പരീക്ഷണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. ഇത്തരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ആയുഷ് മന്ത്രാലയത്തിെൻറ അനുമതിയില്ലാതെ പതഞ്ജലി കോവിഡ് ഭേദമാക്കുെമന്ന അവകാശവാദവുമായി മരുന്ന് പുറത്തിറക്കിയിരുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം കോവിഡ് മൂന്നുമുതൽ ഏഴുദിവസത്തിനകം ഭേദമാക്കുമെന്നായിരുന്നു അവകാശ വാദം. വാർത്തകൾ വന്നതിന് പിന്നാലെ മരുന്നിനെ കുറിച്ച് വിവരങ്ങൾ കൈമാറണമെന്ന് ആയുഷ് മന്ത്രാലയം ബാബാ രാംദേവിനോട് ആവശ്യെപ്പട്ടിരുന്നു. മരുന്നിെൻറ പരസ്യം നിർത്തിവെക്കാനും ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.