മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത്രി; എൻ.സി.പിക്കും കോൺഗ്രസിനും ഉപമുഖ്യമന്ത്രിപദം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻ.സി.പി സഖ്യം സംബന്ധിച്ച് ധാരണയായി. അഞ്ച് വർഷകാലയളവിലും മുഖ്യമന്ത ്രിസ്ഥാനം ശിവസേനയായിരിക്കും വഹിക്കുക. കോൺഗ്രസിനും എൻ.സി.പിക്കും ഉപമുഖ്യമന്ത്രിസ്ഥാനങ്ങൾ നൽകും. മന്ത്രിസ്ഥാ നങ്ങളിൽ 14 വീതം ശിവസേനയും എൻ.സി.പിയും പങ്കിട്ടെടുക്കും. കോൺഗ്രസിന് 12 മന്ത്രിമാരാണുണ്ടാവുക.
മൂന്ന് പാർട് ടികളും ചേർന്ന് പൊതുമിനിമം പരിപാടിക്കും രൂപം നൽകി. കർഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങൾക്കാണ് പൊതുമിനിമം പരിപാടിയിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന വിഷയങ്ങൾ പൊതുമിനിമം പരിപാടിയിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് സൂചന.
സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന ശിവസേന ആവശ്യത്തോട് കോൺഗ്രസും എൻ.സി.പിയും യോജിച്ചിട്ടില്ല. മുസ്ലിംകൾക്ക് അഞ്ച് ശതമാനം സംവരണം നൽകണമെന്ന ആവശ്യത്തോടെ ശിവസേനയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇക്കാര്യങ്ങളിൽ മാത്രമാണ് നിലവിൽ പ്രശ്നങ്ങൾ നില നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.