ബി.ജെ.പിയിൽ ചേരാൻ മന്ത്രി പണം വാഗ്ദാനം ചെയ്തെന്ന് ശിവസേന എം.എൽ.എ
text_fieldsമുംബൈ: പണവും ഉപതെരഞ്ഞെടുപ്പിൽ ടിക്കറ്റും വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എമാരെ പാട്ടിലാക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി എം.എൽ.എയുടെ വെളിപ്പെടുത്തൽ. ഒൗറംഗാബാദിലെ കന്നാഡ് നിയമസഭ മണ്ഡലത്തിൽനിന്നുള്ള ശിവസേന എം.എൽ.എ ഹർഷവർധൻ ജാദവിേൻറതാണ് വെളിപ്പെടുത്തൽ. മുതിർന്ന നേതാവും റവന്യൂമന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചെന്നാണ് ഹർഷവർധെൻറ ആരോപണം.
കഴിഞ്ഞ 27, 28 തീയതികളിൽ നിയമസഭക്കടുത്ത ഒൗദ്യോഗിക വസതിയിൽ വെച്ചായിരുന്നു ക്ഷണം. അഞ്ചുകോടി രൂപയാണ് വാഗ്ദാനം ചെയ്തത്. മറ്റ് ശിവസേന എം.എൽ.എമാരെയും ഇതേ വാഗ്ദാനവുമായി ബി.ജെ.പി മന്ത്രി സമീപിച്ചെന്നും പറയുന്നു. കൂറുമാറ്റ നിയമം ബാധിക്കാത്തവിധം ശിവസേന എം.എൽ.എമാരെ കൂട്ടമായി പാട്ടിലാക്കുകയായിരുന്നു ലക്ഷ്യം. ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ ടിക്കറ്റ് നൽകാമെന്നും തോറ്റാൽ നിയമസഭ കൗൺസിൽ സീറ്റ് ഉറപ്പാക്കാമെന്നും മന്ത്രി പറഞ്ഞതായി ഹർഷവർധൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ റാവുസാഹെബ് ധാൻവെയുടെ മകളുടെ ഭർത്താവാണ് ഹർഷവർധൻ ജാദവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.