ആദായനികുതി നോട്ടീസിന് പിന്നാലെ പണമടങ്ങിയ ബാഗിന് മുന്നിലിരുന്ന് സിഗരറ്റ് വലിച്ച് മഹാരാഷ്ട്ര മന്ത്രി; വിഡിയോയുമായി റാവത്ത്
text_fieldsമുംബൈ: മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയും ശിവസേന ഉദ്ധവ് വിഭാഗം നേതാവുമായ സഞ്ജയ് ഷിർസാതിനെ കുരുക്കിലാക്കി സഞ്ജയ് റാവത്ത് പുറത്ത് വിട്ട ദൃശ്യങ്ങൾ. പണം നിറച്ച ബാഗിന് മുന്നിൽ സഞ്ജയ് ഷിർസാത് ഇരുന്ന് പുകവലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ദൃശ്യങ്ങൾ വന്നത്.
സമൂഹമാധ്യമങ്ങളിൽ സഞ്ജയ് റാവത്ത് പുറത്തുവിട്ട ദൃശ്യങ്ങൾ വൈറലാണ്. ഒരുകെട്ട് നോട്ടുകളുള്ള ബാഗിന് മുന്നിൽ ഷിർസാത് ഇരിക്കുന്നതിന്റെ വിഡിയോയാണ് സഞ്ജയ് റാവത്ത് പുറത്ത് വിട്ടത്. ഇതിനടുത്ത് തന്നെ ഇയാളുടെ വളർത്തുനായയേയും കാണാം. എക്സിലാണ് വിഡിയോ സഞ്ജയ് റാവത്ത് പോസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയോർത്ത് എനിക്ക് സഹതാപമുണ്ട്. ഷിർസാതിനെ പോലുള്ളവർക്ക് വേണ്ടി എത്ര തവണയാണ് ഫഡ്നാവിസ് സ്വന്തം പേര് കളയുക. ഗതികേടിന്റെ മറ്റൊരു പേരാണ് ഫഡ്നാവിസെന്നും അദ്ദേഹം പറഞ്ഞു.
ചിലർക്ക് തന്നോട് വൈരാഗ്യമുണ്ട്. അവരാണ് ഇപ്പോഴുള്ള ആരോപണങ്ങൾക്ക് പിന്നിൽ. സിസ്റ്റം നല്ല പ്രവർത്തനമാണ് നടത്തുന്നത്. തനിക്ക് ഒരു സമ്മർദവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എം.എൽ.എ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരന്റെ കവിളത്തടിച്ച ശിവസേന എം.എൽ.എ സഞ്ജയ് ഗേക്‍വാദും . കൊളാബ എം.എൽ.എ ഹോസ്റ്റൽ നടത്തിപ്പുകാരനായ ഷെട്ടിയെ അധിക്ഷേപിച്ചശേഷമാണ് എം.എൽ.എ തെക്കേ ഇന്ത്യക്കാർക്കെതിരെ തിരിഞ്ഞത്. ‘ നോക്കൂ ഇവർ നമ്മുടെ യുവാക്കളെ വഴിതെറ്റിക്കുന്നത്, ഇവർ ഡാൻസ് ബാറുകളും
ലേഡീസ് ബാറുകളും നടത്തുന്നു. ഇവരാണ് നമ്മുടെ യുവാക്കളെയും കുട്ടികളെയും നശിപ്പിക്കുന്നത്. ഇവർ മറാത്ത സംസ്കാരത്തെ മലിനമാക്കുന്നു. ഡാൻസ്ബാറും ലേഡീസ് ബാറും മറാത്താ സംസ്കാരത്തിന്റെ ഭാഗമല്ല. എന്തിനാണ് ഷെട്ടിക്ക് ഇവിടെ ലൈസൻസ് കൊടുത്തത്. എന്തുകൊണ്ട് അതൊരു മഹാരാഷ്ട്രക്കാരന് കൊടുത്തുകൂടാ..’ രോഷാകുലനായ ഗേക്‍വാദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

