ഗോവയിലെ ഹോട്ടലിൽ ആനന്ദ നൃത്തമാടി വിമത എം.എൽ.എമാർ
text_fieldsമുംബൈ: ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പ്രഖ്യാപനം ആഘോഷമാക്കി വിമത എം.എൽ.എമാർ. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാങ്ക്വറ്റ് ഹാളിൽ ആനന്ദ നൃത്തമാടുന്ന എം.എൽ.എമാരുടെ വിഡിയോ പുറത്തുവന്നു.
ഹാളിലെ മേശയുടെ പുറത്തുകയറി എം.എൽ.എമാർ നൃത്തം ചെയ്യുന്നുണ്ട്. ഹാളിലെ വലിയ സ്ക്രീനിൽ ഷിൻഡെ മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം തെളിഞ്ഞത് ഹർഷാരവത്തോടെയാണ് എം.എൽ.എമാർ വരവേറ്റത്. പിന്നാലെ എല്ലാവരും ആനന്ദ നൃത്തം ചവിട്ടു. ഇതിനിടെ രണ്ടുപേർ ഹാളിലെ മേശയുടെ മുകളിൽ കയറിയും നൃത്തം ചെയ്യുന്നത് വിഡിയോയിലുണ്ട്.
ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. വൈകീട്ട് ഏഴിന് രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ. ഷിൻഡെയെ പിന്തുണക്കേണ്ടത് ബി.ജെ.പിയുടെ ബാധ്യതയാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭയിലും താൻ ഉണ്ടാകില്ലെന്നും സർക്കാറിന്‍റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദിക്കും ഫഡ്നാവിസിനും മറ്റു ബി.ജെ.പി നേതാക്കൾക്കും നന്ദി അറിയിക്കുന്നതായി ഷിൻഡെ പറഞ്ഞു. ബി.ജെ.പിയോടൊപ്പം ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കാൻ പിന്തുണ എഴുതി നൽകിയ 48 എം.എൽ.എമാരാണ് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിയുന്നത്. ശിവസേന എം.എൽ.എമാരും സ്വതന്ത്രരും ഈ കൂട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.