24 മണിക്കൂർ പൊലീസിന് അവധി കൊടുക്കൂ, ഹിന്ദുക്കളുടെ ശക്തി എന്താണെന്ന് കാണിച്ചുതരാം -ബി.ജെ.പി എം.എൽ.എ
text_fieldsമുംബൈ: ഒരു ദിവസത്തേക്ക് പൊലീസിന് അവധി കൊടുത്താൽ ഹിന്ദുക്കളുടെ ശക്തി എന്താണെന്ന് കാണിച്ചുതരാമെന്ന് മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി നേതാവ്. മഹാരാഷ്ട്രയിലെ കൻകാവിൽ നിന്നുള്ള ബി.ജെ.പി നേതാവും എം.എൽ.എയുമായ നിതേഷ് റാണയാണ് വിദ്വേഷ പ്രസംഗം നടത്തിയത്.
Sangli, Maharashtra: BJP leader Nitesh Rane says, "Send the police on 24 hours leave. We Hindus will come out to show our strength..."
— IANS (@ians_india) September 20, 2024
Date: 19/09/24 pic.twitter.com/H4EMhsjo6Z
പൊലീസിന് ഒരു ദിവസം അവധി നൽകുക, ഹിന്ദുക്കൾ അവരുടെ ശക്തി എന്താണെന്ന് കാണിക്കും. അടുത്ത തവണ നിങ്ങൾ ലൗ ജിഹാദ് കേസ് കാണുമ്പോൾ, ആളെ കണ്ടെത്തി അവന്‍റെ എല്ല് ഒടിക്കണം. എന്നെ വിളിച്ചാൽ മതി, നിങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ് -എന്നായിരുന്നു സാൻഗിലിൽ നടത്തിയ പ്രസംഗത്തിൽ നിതേഷ് റാണ പറഞ്ഞത്. ഇതിന്‍റെ ദൃശ്യങ്ങൾ ഐ.എ.എൻ.എസ് അടക്കം വാർത്ത ഏജൻസികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഇതേക്കുറിച്ച് പിന്നീട് മാധ്യമപ്രവർത്തകർ റാണയോട് ചോദിച്ചപ്പോൾ, താൻ ഒരു എം.എൽ.എ അല്ലെങ്കിൽ പാർട്ടി പ്രവർത്തകൻ എന്ന നിലയിലല്ല, ഹിന്ദു എന്ന നിലയിൽ ഹിന്ദുക്കളെ കുറിച്ച് സംസാരിക്കുകയായിരുന്നു എന്നായിരുന്നു മറുപടി. ഞാൻ എന്‍റെ മതപരമായ കടമ ചെയ്യുന്നു. ഇന്ന് നമ്മുടെ മതം വെല്ലുവിളി നേരിടുകയാണ്. ഒരു ഹിന്ദു എന്ന നിലയിൽ, ഞങ്ങൾക്കെതിരെ കല്ലെറിയുന്നതുപോലെ, എന്‍റെ മതത്തിന് വേണ്ടി ഞാൻ നിലകൊള്ളുകയും പോരാടുകയും ചെയ്യുന്നു -റാണെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.