തെലങ്കാനയിലെ കോൺഗ്രസ് നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാമചന്ദ്ര റെഢ്ഢിയെ ബന്ധുവും ഡ്രൈവറും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബന്ധുവായ പ്രതാപ് റെഢ്ഢിയും അദ്ദേഹത്തിെൻറ ഡ്രൈവറും ചേർന്നാണ് കൃത്യം നടത്തിയത്. ഭൂമി സംബന്ധമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
കൊല്ലപ്പെട്ട രാമചന്ദ്ര റെഢ്ഢിയും പ്രതാപ് റെഢ്ഢിയും ഷാദ്നഗർ എന്ന സ്ഥലത്തുവെച്ച് കാറിലിരുന്ന് ഭൂമി സംബന്ധമായ വിഷയം ചർച്ച ചെയ്യുകയും ഇത് പരസ്പരം വാക്കേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.
തുടർന്ന് പ്രതാപ് റെഢ്ഢിയും ഡ്രൈവറും ചേർന്ന് രാമചന്ദ്ര റെഢ്ഢിയെ കൊത്തുരു എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.