പെഗാസസ് ഫോൺ ചോർത്തൽ: അന്വേഷണം ആവശ്യപ്പെട്ട് എൻ. റാമും ശശി കുമാറും സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാമും ശശി കുമാറും സുപ്രീംകോടതിയിൽ ഹരജി നൽകി. രണ്ട് കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, 40 മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ ഫോൺ ചോർത്തൽ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ആവശ്യം.
സ്പൈവെയറിന് ലൈസൻസ് നേടിയിട്ടുണ്ടോ, നേരിട്ടോ അല്ലാതെയോ നിരീക്ഷിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്താൻ സുപ്രീംകോടതി സർക്കാറിനോട് നിർദേശിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. പെഗസസ് ലക്ഷ്യംവെച്ചെന്ന് കരുതുന്ന ആളുകളുടെ മൊബൈൽ ഫോണുകൾ ആംനസ്റ്റി ഇൻറർനാഷണലിൻെറ സെക്യൂരിറ്റി ലാബ് പരിശോധിച്ചപ്പോൾ സുരക്ഷാ ലംഘനങ്ങൾ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
പെഗസസ് ഉപയോഗിച്ച് രാജ്യത്ത് ചോർത്തപ്പെട്ട ഫോണുകളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ മുതൽ ബി.എസ്.എഫിൻെറ രണ്ടു കേണൽമാർ വരെയുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥെൻറയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ പി.എ ആയിരുന്ന റിട്ട.ഐ.എ.എസ് ഒാഫിസറുടെയും നിതി ആയോഗിലെ ഉദ്യോഗസ്ഥൻെറയും ഫോണുകൾ ചോർത്തപ്പെട്ടതായി സംശയിക്കുെന്നന്ന് 'ദ് വയർ' ആണ് റിപ്പാർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.