മുതിര്‍ന്ന സംഗീതസംവിധായകന്‍ റാം ലക്ഷ്മണ്‍ അന്തരിച്ചു
text_fieldsന്യൂഡല്‍ഹി: ഹം ആപ്കെ ഹെ കോന്‍, മേംനെ പ്യാര്‍ കിയ തുടങ്ങിയ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിലൂടെ പ്രശസ്തനായ മുതിര്‍ന്ന സംഗീതസംവിധായകന്‍ റാം ലക്ഷ്മണ്‍(78) ഹൃദയാഘാതത്തെ തുടര്‍ന്ന് നാഗ്പൂരിലെ വസതിയില്‍ അന്തരിച്ചു. വിജയ്പാട്ടീല്‍ എന്നാണ് അദ്ദേഹത്തിന്‍െറ യഥാര്‍ത്ഥ നാമം. ആറ് ദിവസം മുമ്പ് കോവിഡ് 19 വാക്സിന്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരുന്നു. അന്ന്, വീട്ടിലത്തെിയ ഉടനെ, ക്ഷീണം അനുഭവപ്പെട്ടു. തുടര്‍ന്ന്, ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അദ്ദേഹം അന്തരിച്ചു. 150 ലേറെ ചലചിത്രങ്ങളില്‍ റാം ലക്ഷ്മണന്‍ ഭാഗമായിട്ടുണ്ട്. നാല് പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിനുടമയാണ്. തരാന, പത്ഥര്‍ കെ ഫൂല്‍, അന്‍മോല്‍, ഹം സാത് സാത് ഹെ തുടങ്ങിയ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിലൂടെ ആസ്വാദക മനസില്‍ ഇടം പിടിച്ചു.
റാം ലക്ഷ്മണന്‍െറ വിയോഗവാര്‍ത്ത ഏറെ വേദനയോടെയാണ് കേള്‍ക്കുന്നതെന്നും ഞാനറിഞ്ഞ ഏറ്റവും നല്ല മനുഷ്യരിലൊരാളായിരുന്നു. ഒന്നിച്ച് അദ്ദേഹത്തോടൊപ്പം ജനപ്രിയമായ ചിത്രങ്ങളുടെ ഭാഗമാാകാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടെന്നും മുതിര്‍ന്ന ഗായിക ലത മങ്കേഷ്കര്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.