സെപ്റ്റംബറിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നേക്കാം -ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: അടുത്ത മാസത്തോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടന്നേക്കാമെന്ന് മന്ത്രി കെ.കെ. ശൈലജ. സെപ്റ്റംബറോടെ വ്യാപനം അതിരൂക്ഷമാകും. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ രോഗികൾ ഉണ്ടാകാമെന്നാണ് വിദഗ്ധർ പറയുന്നത്. രോഗം കൂടുതൽ റിപ്പോർട്ട് ചെയ്താൽ മരണവും കൂടിയേക്കാം. ഇൗ സാഹചര്യം നേരിടാൻ ആേരാഗ്യവകുപ്പ് സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിരോധസംവിധാനങ്ങൾ തയാറാണ്. രോഗവ്യാപനം കർശനമായി തടയാൻ എല്ലാഭാഗത്തുനിന്നും ശ്രമം വേണം. ജനം നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. കൈകൾ വൃത്തിയാക്കൽ, മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ എന്നിവയിൽ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധ ആദ്യമായി 1500 കടന്നു. വ്യാഴാഴ്ച 1564 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിൽ 1380 ഉം സമ്പർക്കത്തിലൂടെയാണ്. തലസ്ഥാന ജില്ലയിൽ സ്ഥിതി അതിരൂക്ഷമാണ്. 434 പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 15 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തേതാടെ സർക്കാർ അംഗീകരിച്ച ആകെ കോവിഡ് മരണം 129 ആയി.
ആഗസ്റ്റ് ഏഴിന് മരിച്ച തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന് (55), എട്ടിന് മരിച്ച കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന് (80), 10ന് മരിച്ച മലപ്പുറം സ്വദേശി അബ്ദുൽ റഹ്മാന് (63) എന്നിവരുടെ പരിശോധനഫലം പോസിറ്റിവാെണന്ന് സ്ഥിരീകരിച്ചു. ഇതിന് പുറമെ ഉണ്ടായ മരണങ്ങള് ആലപ്പുഴ എൻ.െഎ.വിയിലെ പരിശോധനക്ക് ശേഷമാകും സ്ഥിരീകരിക്കുകയെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര് വിദേശത്ത് നിന്നും 100 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മിക്ക ജില്ലകളിലും സമ്പർക്കരോഗികൾ വർധിച്ചു.
തിരുവനന്തപുരത്ത് 428 പേര്‍ക്കും മലപ്പുറത്ത് 180 പേര്‍ക്കും പാലക്കാട്ട് 159 പേര്‍ക്കും എറണാകുളത്ത് 109 പേര്‍ക്കും രോഗം വന്നത് സമ്പർക്കം വഴിയാണ്. ചികിത്സയിലായിരുന്ന 766 പേർക്ക് േരാഗം ഭേദമായി. 13,839 രോഗികളാണ് ഇനി ചികിത്സയിൽ. 25,692 പേര്‍ക്ക് ഭേദമായി. 1,53,061 പേർ നിരീക്ഷണത്തിലുണ്ട്. 1670 പേരെക്കൂടി ആശുപത്രിയിലാക്കി. പരിശോധനയുടെ എണ്ണം വർധിപ്പിച്ചു. 24 മണിക്കൂറിനിടെ 31,270 സാമ്പിളുകൾ പരിശോധിച്ചു.
രോഗബാധിതർ
തിരുവനന്തപുരം 434
പാലക്കാട് 202
മലപ്പുറം 202
എറണാകുളം 115
കോഴിക്കോട് 98
കാസർകോട് 79
പത്തനംതിട്ട 75
തൃശൂര്‍ 75
കൊല്ലം 74
ആലപ്പുഴ 72
കോട്ടയം 53
ഇടുക്കി 31
വയനാട് 27
കണ്ണൂര്‍ 27
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.