Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2019 12:00 AM IST Updated On
date_range 28 Jun 2019 1:28 AM ISTസെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്ന് യുവാക്കൾ ശ്വാസംമുട്ടി മരിച്ചു
text_fieldsbookmark_border
കോയമ്പത്തൂർ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാ തകം ശ്വസിച്ച് മരിച്ചു. ധർമപുരി സ്വദേശികളായ ഗോപിനാഥംപട്ടി രാജപ്പൻ (38), മാമ്പട്ടി പി . വേദിയപ്പൻ (29), വീരപ്പൻ (26) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ കോവിൽമേട് സിംസൺ നഗറിലാണ് ഇവർ താമസിച്ചിരുന്നത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് കീരനത്ത് എൻ. സുബ്രഹ്മണ്യെൻറ ഉടമസ്ഥയിലുള്ള സ്വകാര്യ പന്നി വളർത്തൽ കേന്ദ്രത്തിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ആറംഗ സംഘമെത്തിയത്. പത്തടി ആഴമുള്ള ടാങ്കിൽ കോണിവെച്ച് ഇറങ്ങിയ രാജപ്പൻ വിഷവാതകം ശ്വസിച്ച് മയങ്ങിവീഴുകയായിരുന്നു. രാജപ്പനെ രക്ഷിക്കാനിറങ്ങിയ മറ്റു രണ്ടുപേരും മയങ്ങിവീണു. മൂവരും തൽക്ഷണം മരിച്ചു. ഫയർഫോഴ്സെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story