സെറീനക്ക് തോൽവി; യു.എസ് ഒാപ്പൺ നവോമി ഒസാകയ്ക്ക്
text_fieldsന്യൂയോർക്ക്: യു.എസ് ഒാപ്പൺ വനിത ടെന്നീസ് ഫൈനലിൽ സെറീന വില്യംസിനെ അട്ടിമറിച്ച് ജപ്പാെൻറ നവോമി ഒസാകയ്ക്ക് ജയം. കന്നി ഗ്രാൻറ്സ്ലാം ഫൈനലിനിറങ്ങിയ ജാപ്പനീസ് താരം 6-2, 6-4 എന്ന സ്കോറിനാണ് സെറീനക്കെതിരെ ജയിച്ച് കയറിയത്. ഇതോടെ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ആദ്യ ജാപ്പനീസ് വനിതാ താരമായി നവോമി ഒസാക്ക.
വിവാദങ്ങൾക്കിടെയായിരുന്നു ഒസാക്കയുടെ കിരീട നേട്ടം. മൽസരത്തിെൻറ രണ്ടാം സെറ്റിനിടെ ഒാൺ കോർട്ട് പരിശീലനത്തിന് നടപടി എടുത്തതിനെ തുടർന്ന് സെറീന അംപയർ ലോസ് റാമോസിനോട് തർക്കിക്കുന്നതിന് സ്റ്റേഡിയം സാക്ഷിയായി. തുടർന്ന് റാക്കറ്റ് വലിച്ചെറിഞ്ഞ അംപയറെ കള്ളനെന്ന് വിളിച്ച സെറീന പെനാൽട്ടി ശിക്ഷക്ക് വിധേയായി. ഇൗ സംഭവത്തിന് ശേഷം മൽസരത്തിലേക്ക് പിന്നീട് തിരിച്ച് വരാൻ സെറീന വില്യംസിന് സാധിച്ചിരുന്നില്ല.
ഏഴാം യു.എസ് ഒാപ്പൺ കിരീടം ലക്ഷ്യമിട്ടാണ് സെറീന കോർട്ടിലിറങ്ങിയത്. ഇത്തവണ കിരീടം നേടിയിരുന്നെങ്കിൽ 24 ഗ്രാൻറസ്ലാം കിരീടം സ്വന്തമാക്കിയ ആസ്ട്രേലിയക്കാരി മാർഗരെറ്റ് കോർട്ടിെൻറ റെക്കാർഡിനൊപ്പമെത്താൻ താരത്തിന് സാധിക്കുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.