പ്രണയക്കൊലയാളി ‘സയനഡ്’ മോഹന് 19ാം കേസിൽ ജീവപര്യന്തം തടവ്
text_fieldsമംഗളുരു: പ്രണയക്കൊലയാളി ‘സയനഡ്’ മോഹന് 19ാം കൊലക്കേസിൽ ജീവപര്യന്തം തടവും 25000 രൂപ പിഴയും. കാസർഗോഡ് സ്വദേശിന ിയായ 23 കാരിയെ 2006 ൽ മൈസുരുവിൽ കൊലപ്പെടുത്തിയ കേസിലാണ് മംഗളൂരുവിലെ കോടതിയുടെ വിധി. സയനഡ് മോഹൻ എന്ന പേരിലറിയ പ്പെടുന്ന മോഹൻ കുമാർ (57) ഇരുപത് യുവതികളെ ലൈംഗികമായി ഉപയോഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാ ണ്.
കാസർഗോഡ് സ്വദേശിനിയുമായി പ്രണയബന്ധം സ്ഥാപിച്ച ശേഷം മൈസുരുവിലെ ലോഡ്ജിൽ കൊണ്ടു പോയി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. തിരിച്ച് വരുേമ്പാൾ ബസ്സ്റ്റാൻഡിലെ വിശ്രമമുറിയിൽ നിന്ന് കഴിക്കാനായി ഗർഭനിരോധന ഗുളികയാണെന്ന വ്യാജേന സയനഡ് ഗുളിക നൽകി. ഗുളിക കഴിച്ചയുടനെ വിശ്രമമുറിയിൽ ബോധം കെട്ട് വീണ യുവതിയെ അവിടെയുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. യുവതി ധരിച്ചിരുന്ന ആഭരണങ്ങൾ ലോഡ്ജിൽ നിന്ന് തന്നെ മോഹനൻ കൈക്കലാക്കിയിരുന്നു. അതുമായാണ് അയാൾ അവിടെ നിന്ന് കടന്ന് കളഞ്ഞത്.
സാമ്പത്തികമായ പ്രശ്നങ്ങളാലോ മറ്റോ വിവാഹം നടക്കാത്ത യുവതികളെയും വിധവകളെയുമാണ് ‘സയനഡ്’ മോഹൻ തെൻറ ഇരകളാക്കിയിരുന്നത്. യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിക്കുകയും ശേഷം ഗർഭനിരോധന ഗുളികയാണെന്ന വ്യാജേന സയനഡ് ഗുളിക നൽകി കൊലപ്പെടുത്തി കടന്നുകളയുകയുമായിരുന്നു ഇയാളുടെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.