Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ ഏക സിവിൽ...

കർണാടകയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത് പരിഗണനയിലെന്ന് ബൊമ്മൈ

text_fields
bookmark_border
കർണാടകയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത് പരിഗണനയിലെന്ന് ബൊമ്മൈ
cancel

ബംഗളൂരു: സമത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഏക സിവിൽ കോഡ് (യു.സി.സി) നടപ്പാക്കുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ശനിയാഴ്ച ഇന്ത്യൻ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"യു.സി.സി ദേശീയ തലത്തിൽ ബി.ജെ.പിയുടെ പ്രകടനപത്രികയുടെ പ്രധാന ഭാഗമായതിനാൽ അത് നടപ്പിലാക്കുന്നത് തന്റെ സർക്കാർ വളരെ ഗൗരവമായി പരിഗണിക്കുന്നു"- ബൊമ്മൈ പറഞ്ഞു. ജനങ്ങളുടെ ക്ഷേമം സാധ്യമാക്കാനും സമത്വം കൊണ്ടുവരാനും കഴിയുമെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുക മാത്രമല്ല, അത് നടപ്പിലാക്കാനുള്ള എല്ലാ ശക്തമായ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതപരിവർത്തന വിരുദ്ധ നിയമത്തെ പലരും ഭരണഘടനാ വിരുദ്ധമെന്ന് വിളിക്കുന്നു. എന്നാൽ നിർബന്ധിത മതപരിവർത്തനം കുറ്റകരമാണെന്ന് സുപ്രീം കോടതി തന്നെ ഉത്തരവിട്ടെന്നും ബൊമ്മൈ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unified civil codeBommai
News Summary - "Seriously" Considering Implementation Of Civil Code: Basavaraj Bommai
Next Story