സൈറസ് പൂനേവാലക്ക് ഹൃദയാഘാതം; ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനാക്കി
text_fieldsപുണെ: സിറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ ഡോ.സൈറസ് പൂനേവാലക്ക് ഹൃദയാഘാതം. വ്യാഴാഴ്ച അദ്ദേഹത്തെ റുബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. പൂനേവാലയുടെ സ്ഥിതി ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമാണ് പൂനേവാലെ. കോവിഡ് മഹാമാരികാലത്ത് കോവിഷീൽഡ് വാക്സിന്റെ വൻതോതിലുള്ള ഉൽപാദത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ചത് സൈറസ് പൂനേവാലെയായിരുന്നു.
നവംബർ 16ാം തീയതി രാവിലെയാണ് സൈറസ് പൂനേവാലക്ക് ഹൃദയാഘാതമുണ്ടായതെന്ന് റൂബി ഹാൾ ക്ലിനിക് ഉപദേശകൻ അലി ദാർവാല പറഞ്ഞു. നവംബർ 17ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനാക്കി. ഡോ.പർവേസ് ഗ്രാന്റിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. പൂനേവാലെ അതിവേഗം രോഗത്തിൽ നിന്നും മുക്തി നേടുന്നുണ്ടെന്നും ഞായറാഴ്ചയോടെ അദ്ദേഹത്തിന് ആശുപത്രി വിടാൻ സാധിക്കുമെന്നും റൂബി ഹാൾ ക്ലിനിക് അറിയിച്ചു.
അതേസമയം, പിതാവിന്റെ അസുഖത്തെ സംബന്ധിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദാർ പൂനേവാലെ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം മൗനം പാലിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.