Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ വാക്​സിൻ ഉപയോഗത്തിന്​ അടിയന്തര അനുമതി തേടി സിറം ഇൻസ്​റ്റിറ്റ്യൂട്ട്​

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ്​ വാക്​സിൻ ഉപയോഗത്തിന്​ അടിയന്തര അനുമതി തേടി സിറം ഇൻസ്​റ്റിറ്റ്യൂട്ട്​
cancel

ന്യൂഡൽഹി: ഓക്​സ്​ഫഡ്​ വാക്​സിനായ കോവിഷീൽഡ്​ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി പുണെയിലെ സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ അപേക്ഷ നൽകി. ഡ്രഗ്​സ്​ കൺട്രോളർ ഓഫ്​ ഇന്ത്യക്കാണ്​ അപേക്ഷ സമർപ്പിച്ചത്​. കോവിഡ്​ വാക്​സിൻ ഉപയോഗത്തിന്​ അനുമതി തേടുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ്​ സിറം.

ഓക്​സ്​ഫഡ്​ സർവകലാശാലയും ആസ്​ട്ര സെനക്കയും ചേർന്ന്​ വികസിപ്പിച്ച 'കോവിഷീൽഡ്​' എന്ന കോവിഡ്​ പ്രതിരോധ വാക്​സിൻെറ ഇന്ത്യയിലെ പരീക്ഷണത്തിന്​ നേതൃത്വം നൽകുന്നത്​ സെറം ഇൻസ്​റ്റിറ്റ്യൂട്ടാണ്​.

നേരത്തേ ഫൈസർ കമ്പനിയും കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടിയിരുന്നു. ബഹ്​റൈനിലും യു.കെയിലും വാക്​സിൻ ഉപയോഗത്തിന്​ ഫൈസറിൻെറ മാതൃ കമ്പനി അംഗീകാരം നേടിയിരുന്നു. ഇതിനു പിന്നാലെയാണ്​ അവർ ഇന്ത്യയിലും അനുമതി തേടിയത്​.

ഇതിനകം കോവിഷീൽഡിൻെറ നാല​ുകോടി ഡോസുകൾ ഉൽപ്പാദിപ്പിച്ചതായി സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ അവകാശപ്പെടുന്നു. ഡിസംബർ മാസത്തോടെ പത്തു കോടി ഡോസുകൾ ഉത്​പാദിപ്പിക്കുകയാണ്​ ലക്ഷ്യം.​ മറ്റൊരു കമ്പനിയായ നോവവാക്‌സ് നിര്‍മിച്ച വാക്‌സിന്റെ ഉല്‍പാദനം ഉടന്‍ ആരംഭിക്കുമെന്നും സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid-19 vaccineserum institute
Next Story