പണം നൽകാൻ തയാറല്ലാത്തവർ ഭക്ഷണം കഴിേക്കെണ്ടന്ന് റസ്റ്റോറൻറ് അസോസിയേഷൻ
text_fieldsന്യൂഡൽഹി: പണം നൽകാൻ തയാറല്ലാത്തവർ ഭക്ഷണം കഴിേക്കണ്ടെന്ന് നാഷണൽ റസ്റ്റോറൻറ് അസോസിയേഷൻ ഒാഫ് ഇന്ത്യ(എൻ.ആർ.എ.െഎ). ഭക്ഷണശാലകളിൽ നിന്നും സാധാരണ നികുതിക്ക് പുറമേ ഏർപെടുത്തുന്ന 'സർവീസ് ചാർജ്' യഥാർത്ഥത്തിൽ നിർബന്ധമുള്ളതല്ലെന്നും താൽപര്യമുണ്ടെങ്കിൽ മാത്രം നൽകിയാൽ മതിയെന്നുമുള്ള ദേശീയ ഉപഭോക്തൃ മന്ത്രാലയത്തിെൻറ ഉത്തരവിനെതിരെ പ്രതികരിക്കുകയായിരുന്നു അസോസിയേഷൻ.
സർവീസ് ചാർജ് ഇൗടാക്കുന്നതു കീഴ്വഴക്കമാണെന്ന കോടതി പരാമർശത്തിെൻറ പിന്തുണയോടുകൂടിയാണ് അസോസിയേഷെൻറ പ്രഖ്യാപനം.
ഉപഭോക്താവിെൻറ അറിവോ അനുവാദമോ ഇല്ലാതെ സർവീസ് ചാർജ് ഇൗടാക്കുന്നതിനെതിരെ നടപടിയെടുക്കാൻ നേരത്തെ പാർലമെൻറ് തീരുമാനിച്ചിരുന്നു. എന്നാൽ സർവീസ് ചാർജ് സാധാരണവും സ്വീകാര്യവുമായ സംവിധാനമാണെന്ന് എൻ.ആർ.എ.െഎ അവകാശപ്പെടുന്നു.
ഭക്ഷണശാലകൾ സർവീസ് ചാർജ് സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാറുകളോട് ഉപഭോക്തൃ മന്ത്രാലയം ആവശ്യെപ്പട്ടിരുന്നു. മോശം സേവനത്തിനും അഞ്ചു മുതൽ 20 ശമാനം വരെ സർവീസ് ചാർജ് ഇൗടാക്കിയതായി പല ഉപഭോക്താക്കളുടെയും പരാതി ലഭിച്ചിട്ടുണ്ടെന്ന് ഉപഭോക്തൃമന്ത്രാലയം അറിയിച്ചു. വ്യക്തതക്ക് വേണ്ടി ഹോട്ടൽ അസോസിയേഷൻ ഒാഫ് ഇന്ത്യയെ സമീപിച്ചപ്പോൾ ഉപഭോക്താവിെൻറ വിവേചനാധികാരം ഉപയോഗിച്ചുള്ളതാണ് ഈ നികുതിയെന്നും അല്ലാത്തവർ അടക്കേണ്ടെന്നും അവർ അറിയിച്ചതായും മന്ത്രാലയം പറയുന്നു.
എന്നാൽ, റസ്റ്റോറൻറുകളും ഉപഭോക്തൃ സംരക്ഷണ നിയമം തന്നെയാണ് പിന്തുടരുന്നതെന്ന് നാഷണൽ റസ്റ്റോറൻറ് അസോസിയേഷൻ ഒാഫ് ഇന്ത്യ പ്രസിഡൻറ് റിയാസ് അംലാനി പറഞ്ഞു. അധാർമിക പ്രവർത്തികളെ ഇൗ നിയമം തന്നെ തടയുന്നുണ്ട്. ഇൗടാക്കുന്ന സർവീസ് ചാർജിനെ കുറിച്ച് ഞങ്ങൾ കൃത്യമായി പറയുന്നുണ്ട്. ഒരുതരത്തിലുള്ള അധാർമിക വ്യാപാരവും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തർക്കമുണ്ടാക്കാതെ ഉപഭോക്താക്കളോട് സർവീസ് ചാർജ് അടക്കാൻ തയാറാണോ എന്ന് ചോദിക്കുകയും തയാറല്ലാത്തവരോട് സർവീസ് ചാർജ് ഇൗടാക്കാത്ത സ്ഥലത്തു നിന്ന് ഭക്ഷണം കഴിക്കാൻ ബഹുമാന പുരസ്കരം ആവശ്യെപ്പടുകയുമാണ് പല റസ്റ്റോറൻറുകളും ചെയ്യുന്നതെന്നും അംലാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.