Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ ഇന്ത്യയിൽ...

എയർ ഇന്ത്യയിൽ സൈനികർക്ക്​ മുൻഗണന

text_fields
bookmark_border
എയർ ഇന്ത്യയിൽ സൈനികർക്ക്​ മുൻഗണന
cancel

ന്യൂഡൽഹി: എയർ ഇന്ത്യാ വിമാന സർവ്വീസിൽ സൈനികർക്ക്​ മുൻഗണന നൽകാൻ തീരുമാനം.  എയർ ഇന്ത്യയിൽ ടിക്കറ്റ്​ എടുക്കുന്ന കരസേന, നാവിക സേന, വ്യേമസേന സൈനികരെ വിമാനത്തിൽ ആദ്യം കയറ്റുമെന്ന്​ കമ്പനി അറിയിച്ചു. രാജ്യം 70ാമത്​ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ​വേളയിലാണ്​ എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്​.

രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന സുരക്ഷാ ജീവനകാരോടുള്ള ബഹുമാനാർഥമാണ്​ പ്രത്യേക പരിഗണന നൽകുന്നതെന്ന്​ എയർ ഇന്ത്യ സി.എം.ഡി അശ്വനി ​ലോഹാനി  അറിയിച്ചു. വിമാനത്തിൽ സൈനികരെ കയറ്റിയ ശേഷമേ ബിസിനസ്​ ക്​ളാസ്​ യാത്രക്കാരെ കയറ്റുകയുള്ളൂ. ആഭ്യന്തര സർവീസുകളിൽ സുരക്ഷാ ജീവനക്കാർക്ക്​ പ്രത്യേക ഇളവും എയർ ഇന്ത്യ നൽകുന്നുണ്ട്​.

 അതേസമയം സൈനികര്‍ക്ക് തിരിച്ചടിയായി ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് നിരക്കിലെ ഇളവ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കാന്‍ തയാറെടുക്കുന്നതായും റിപ്പോർട്ട്​ഉണ്ട്​. ബുക്കിങ് ഓഫീസുകള്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ സൈനികര്‍ക്ക് ഇനി ഇളവ് നിരക്കില്‍ ലഭിക്കുകയുള്ളൂ. ട്രാവല്‍ ഏജൻറുമാർ ഈ സൗകര്യം മുതലെടുത്ത് തട്ടിപ്പ് നടത്തുന്നതിനാലാണ് ഓണ്‍ലൈന്‍ സേവനം നിർത്തിവെക്കുന്നതിലേക്ക്​ എയര്‍ ഇന്ത്യ നീങ്ങുന്നതെന്നാണ്​ സൂചന. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyair indiaAir Forcenavymalyalam newsServing soldiersIndependence Day CMD Ashwani Lohanidomestic flights
News Summary - Serving soldiers will now be the first to board Air India flights
Next Story