ബലാത്സംഗം ചെറുത്ത ആദിവാസി പെൺകുട്ടിയെ തൊഴിലുടമ തീകൊളുത്തി; ഒരു മാസത്തിനുശേഷം 13കാരി മരണത്തിന് കീഴടങ്ങി
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ ബലാത്സംഗശ്രമം ചെറുത്തതിന് തൊഴിലുടമ തീകൊളുത്തിയ ആദിവാസി പെൺകുട്ടി മരിച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റ 13കാരി ഒരു മാസത്തോളമായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തെലങ്കാനയിലെ ഖമ്മാം നഗരത്തിലാണ് സംഭവം. 13കാരിയായ പെൺകുട്ടി വീട്ടുജോലിക്കായി ഇവിടെ എത്തുകയായിരുന്നു. സെപ്റ്റംബർ 18ന് പെൺകുട്ടിയെ തൊഴിലുടമ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് തെലങ്കാന പൊലീസിെൻറ ശ്രദ്ധയിൽപ്പെടുന്നത്. വ്യാഴാഴ്ച വൈകിട്ട് പെൺകുട്ടി മരിച്ചതായി ഖമ്മാം കമ്മീഷണർ പറഞ്ഞു. തൊഴിലുടമക്കെതിരെ കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ തെലങ്കാന മനുഷ്യാവകാശ കമീഷൻ ഖമ്മാം പൊലീസിനോട് റിപ്പോർട്ട് തേടി. പെൺകുട്ടിയെ ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രി ആദ്യം പൊലീസിനെയോ ബന്ധുക്കളെയോ വിവരം അറിയിക്കാൻ തയാറായില്ലെന്നും കമീഷൻ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.