കോൺഗ്രസ് ആദ്യം സ്വന്തം വീട് ക്രമീകരിക്കട്ടെ, എന്നിട്ട് പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കാം -എച്ച്.ഡി ദേവഗൗഡ
text_fieldsബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷ ഐക്യം രൂപീകരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനെ പരിഹസിച്ച് മുൻ പ്രധാനമന്ത്രിയും ജനതാദൾ -എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ. ആദ്യം കോൺഗ്രസ് സ്വന്തം വീട്ടിൽ ക്രമീകരണമുണ്ടാക്കട്ടെയെന്നാണ് ദേവഗൗഡ പരിഹസിച്ചത്.
പ്രതിപക്ഷ പാർട്ടികൾക്ക് നിരവധി അവസരങ്ങളുണ്ടെന്നും രാജ്യത്ത് ധാരാളം നേതാക്കൻമാരുണ്ടെന്നും ദേവഗൗധ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാഹുൽഗാന്ധിയുടെ അയോഗ്യത സംബന്ധിച്ച് പാർട്ടിയുടെ മുതിർന്ന ഭാരവാഹികൾ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും താനതിൽ അഭിപ്രായപ്രകടനം നടത്തുന്നില്ലെന്നും പറഞ്ഞ അദ്ദേഹം, രാഹുലിനെ അയോഗ്യനാക്കിയത് നിർഭാഗ്യകരമായി പോയെന്നും വ്യക്തമാക്കി.
മെയ് 10 ലെ കർണാടക തെരഞ്ഞെടുപ്പിൽ ജെ.ഡി.എസിന് നല്ല സാധ്യതയുണ്ടെന്നും ഇത് മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിയെും 2024 ലോക്സഭാ തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ ബി.ജെ.പി -കോൺഗ്രസ് ദ്വയം ശക്തി പ്രകടനം നടത്തുമ്പോഴും ജെ.ഡി.എസ് അധികാരത്തിൽ വരുമെന്ന് ദേവഗൗഡ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക -വികസന കാഴ്ചപ്പാടിന്റെ പേരിലാണ് ജെ.ഡി.എസ് വോട്ട് ചോദിക്കുന്നത്. പഴയ മൈസൂരിവിലേക്ക് പാർട്ടി ഒതുക്കപ്പെട്ടുവെന്നത് ദേശീയ പാർട്ടികളുടെ പ്രചാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.