വെറുപ്പ് വിതച്ചു; ബി.ജെ.പിയെ തൂത്തെറിഞ്ഞു
text_fieldsതാമര ചിഹ്നത്തിൽ അമർത്തി ശാഹീൻ ബാഗിന് വൈദ്യുതി ഷോക്ക് നൽകാൻ ആഹ്വാനംചെയ്ത ആഭ്യ ന്തര മന്ത്രി അമിത് ഷാക്കുള്ള ഷോക്കായി മാറി ഡൽഹി നിയയമസഭ തെരഞ്ഞെടുപ്പു ഫലം.
ശ ാഹീൻ ബാഗ് നിൽക്കുന്ന ഒാഖ്ല നിയമസഭാ മണ്ഡലത്തിൽനിന്ന് റെക്കോഡ് ഭൂരിപക്ഷത്തിന ് ആം ആദ്മി പാർട്ടിയുടെ അമാനത്തുല്ല ഖാൻ വിജയിച്ചു. അമിത് ഷാ തുടങ്ങിവെച്ച വിേദ്വഷ പ്രചാരണം അതിലും തീവ്രമായി ഏറ്റെടുത്ത് കുപ്രസിദ്ധനായ ബി.ജെ.പി എം.പി. പർവേഷ് വർമ യുടെ ലോക്സഭാ മണ്ഡലത്തിലെ 10 സീറ്റിലും ബി.ജെ.പി തോറ്റു. വിദ്വേഷത്തിൽ പർവേഷിനോട് മ ത്സരിച്ച കപിൽ മിശ്രക്കും തോൽവി സമ്മതിക്കേണ്ടി വന്നു.
പർവേഷ് വർമയുടെ മണ്ഡലമാ യ വെസ്റ്റ് ഡൽഹി പാർലമെൻറ് മണ്ഡലത്തിലെ 10 സീറ്റും ആം ആദ്മി തൂത്തുവാരി. മദിപൂർ, രജൗരി ഗാർഡൻ, ഹരി നഗർ, തിലക് നഗർ, ജനക്പുരി, വികാസ്പുരി, ഉത്തംനഗർ, ദ്വാരക, മട്യാല, നജഫ്ഗഡ് മണ്ഡലങ്ങളിലൊന്നിൽ പോലും മുന്നേറാൻ ബി.ജെ.പിക്കായില്ല. പ്രമുഖ ബി.ജെ.പി നേതാക്കളായ തജീന്ദർ ബഗ്ഗ, രാജീവ് ബബ്ബാർ, ആശിഷ് സൂദ് തുടങ്ങിയവർ മത്സരിച്ച മണ്ഡലങ്ങളും ഇതിൽപെടും.
ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ പുത്രനാണ് പർവേഷ് ശർമ. ‘ശാഹീൻ ബാഗിലെ സമരക്കാർ ബലാത്സംഗക്കാരും കൊലപാതകികളുമാണ്. സമരക്കാർ നിങ്ങളുടെ സഹോദരിമാരെ ബലാത്സംഗം ചെയ്യും. ഈ സമരക്കാരും കശ്മീർ തീവ്രവാദികളും ഒരുപോലെയാണ്. ശാഹീൻ ബാഗിൽ തടിച്ചുകൂടിയ ലക്ഷക്കണക്കിന് ആളുകൾ ഏത് നിമിഷവും നിങ്ങളുടെ വീടുകളിലെത്താം. നിങ്ങളുടെ പെങ്ങൻമാരെയും അമ്മമാരെയും തട്ടക്കൊണ്ടുപോകും. എന്നിട്ട് ബലാത്സംഗം ചെയ്തു കൊല്ലും. അതാണ് നിലവിലുള്ള സാഹചര്യം’’-വർമ വിഷം തുപ്പിയത് ഇങ്ങെന.
വിദ്വേഷ പ്രസംഗത്തിെൻറ പേരിൽ കമീഷൻ രണ്ടുതവണ നടപടിയെടുത്തിട്ടും തെറ്റ് ആവർത്തിച്ച വർമ തെരഞ്ഞെടുപ്പുനാളിലും പച്ചയായ വർഗീയത ട്വീറ്റ് ചെയ്തു. ‘‘ശാഹീൻ ബാഗ് നീണ്ട ക്യൂവിൽനിന്ന് ആം ആദ്മി പാർട്ടിക്ക് വോട്ടു െചയ്യുകയാണെങ്കിൽ ഡൽഹിയിലെ ജനങ്ങൾ അവരുെട വീടുകളിൽനിന്നിറങ്ങി വന്ന് ദേശീയ പാർട്ടിക്ക് വോട്ടു ചെയ്യണം’’ ഇതായിരുന്നു ആഹ്വാനം. മുഴുസമയവും തെൻറ മണ്ഡലത്തിൽ ചെലവഴിച്ച വർമയുടെ മണ്ഡലത്തിലായിരുന്നു കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ 1,700 അനധികൃത കോളനികളിൽ ഏറിയ പങ്കും. ബി.ജെ.പി ഭരണത്തിലെത്തിയാൽ സർക്കാർ ഭൂമിയിൽ നിർമിച്ച പള്ളികളെല്ലാം പൊളിച്ചുമാറ്റും എന്നായിരുന്നു വർമയുടെ വാഗ്ദാനം. കെജ്രിവാളിനെ ഭീകരൻ എന്ന് വർമ വിളിച്ചപ്പോൾ താെനാരു ഭീകരനാണോ എന്ന് ജനം തീരുമാനിക്കെട്ട എന്ന് അദ്ദേഹം പ്രതികരിച്ചു.
കേന്ദ്ര ധന സഹ മന്ത്രി അനുരാഗ് ഠാകുർ പൗരത്വ സമരക്കാരെ രാജ്യദ്രോഹികളാണെന്നും വെടിവെക്കണമെന്നും ആഹ്വാനം ചെയ്തു. ഠാകുറിെൻറ ആഹ്വാനത്തിന് പിറകെ ജാമിഅയിലും ശാഹീൻ ബാഗിലും സമരക്കാർക്ക് നേെര വെടിവെപ്പ് നടന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു കൊടിയ വിദ്വേഷം പ്രസംഗിച്ച മെറ്റാരാൾ.
പൗരത്വ സമരക്കാർക്ക് പറഞ്ഞാൽ മനസ്സിലാകുന്നില്ലെങ്കിൽ വെടിയുണ്ടകൊണ്ട് മനസ്സിലാക്കിക്കുമെന്നായിരുന്നു യോഗിയുടെ പ്രസംഗം. വോെട്ടടുപ്പ് കഴിയുംവെര വിദ്വേഷ പ്രചാരണവുമായി മുന്നോട്ടുപോയ യോഗി ആദിത്യനാഥിനെതിരെ കമീഷൻ നടപടിയെടുത്തില്ല. വോട്ടു കഴിഞ്ഞശേഷം ഇപ്പോൾ യോഗിക്ക് നോട്ടീസ് അയച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടശേഷം വോട്ടിങ് ശതമാനം അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസേമളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി അനുരാഗ് ഠാകുർ അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ അതിനിപ്പോൾ മറുപടി നൽകാനാവില്ലെന്നായിരുന്നു കമീഷെൻറ മറുപടി.
പൊലീസിെനക്കൊണ്ട് കമീഷൻ ക്രിമിനൽ കേസുകളെടുപ്പിക്കുന്ന പ്രസംഗങ്ങളാണ് നടത്തിയതെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ പോലും കുറ്റപ്പെടുത്തി. 250 എം.പിമാരെയും മുഴുവൻ കേന്ദ്രമന്ത്രിമാരെയും അണിനിരത്തി 10,000 യോഗങ്ങൾ സംഘടിപ്പിച്ച ബി.ജെ.പി അവിടെയും പ്രചാരണായുധമാക്കിയത് പൗരത്വ നിയമവും ശാഹീൻ ബാഗുമായിരുന്നു. എന്നാൽ, കമീഷൻ മേയാൻ വിട്ട ബി.ജെ.പിയെ ഡൽഹിയിലെ വോട്ടർമാർ തോൽപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് നിർത്തിയ ആപ്പിന് കോൺഗ്രസുകാർതന്നെ തിരിച്ചുകുത്തിയതോടെ അന്ന് ഭിന്നിച്ച വോട്ടുകളെല്ലാം ബി.ജെ.പിക്കെതിരെ ഒരു പെട്ടിയിൽ വീണു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.