പന്നീർസെൽവത്തിന് തിരിച്ചടി: പളനിസ്വാമിക്ക് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയായി തുടരാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അണ്ണാ ഡി.എം.കെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി കെ. പളനിസാമിയെ (ഇ.പി.എസ്) തുടരാൻ അനുവദിച്ച മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.
ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് അണ്ണാ ഡി.എം.കെ അധികാരത്തർക്കത്തിൽ നിർണായക വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധി ഒ. പന്നീർസെൽവത്തിന് (ഒ.പി.എസ്) കനത്ത തിരിച്ചടിയായി. ജൂലൈ 11ലെ പാർട്ടി ജനറൽ ബോഡി യോഗത്തിന് സുപ്രീംകോടതി അംഗീകാരം നൽകി.
യോഗത്തിൽ സംഘടനയിലെ ഇരട്ട നേതൃത്വം അവസാനിപ്പിച്ച് ഇ.പി.എസിനെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ഒ.പി.എസിനെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഒ.പി.എസ് സമർപ്പിച്ച ഹരജിയിൽ ജനറൽ കൗൺസിൽ യോഗത്തിന് സാധുതയില്ലെന്നും ഇരട്ട നേതൃത്വം തുടരുമെന്നും മദ്രാസ് ഹൈകോടതി സിംഗ്ൾ ബെഞ്ച് വിധിച്ചു. എന്നാൽ, ഇ.പി.എസ് സമർപ്പിച്ച അപ്പീലിൽ ജനറൽ കൗൺസിൽ യോഗത്തിന് അംഗീകാരം നൽകി മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഇതിനെതിരെ ഒ.പി.എസ് സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.