Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ കീഴടങ്ങിയ...

കർണാടകയിൽ കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് ഏഴരലക്ഷം നൽകും

text_fields
bookmark_border
കർണാടകയിൽ കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് ഏഴരലക്ഷം നൽകും
cancel

ബംഗളൂരു: ഒളിവു പോരാട്ട ജീവിതം അവസാനിപ്പിച്ച് കർണാടകയിൽ ആയുധം വെച്ച് കീഴടങ്ങിയ ആറ് മാവോയിസ്റ്റ് പ്രവർത്തകരുടെയും പുനരധിവാസത്തിനുള്ള ധനസഹായം സംബന്ധിച്ച് തീരുമാനമായി.

മാവോയിസ്റ്റുകളെ കീഴടങ്ങാൻ പ്രേരിപ്പിച്ച പുനരധിവാസ സമിതിയും ചിക്കമഗളൂരു ഡെപ്യുട്ടി കമ്മീഷണർ മീന നാഗരാജും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. എ കാറ്റഗറിയിൽ ഉൾപ്പെട്ട കർണാടക സ്വദേശികളായ മുന്ദഗാരു ലത, സുന്ദരി കുതലൂരു, വനജാക്ഷി ബിഹോളെ, മാരപ്പ അരോളി എന്നിവർക്ക് ഏഴര ലക്ഷവും കാറ്റഗറി ബിയിൽ ഉൾപ്പെട്ട വയനാട് മക്കിമല സ്വദേശിനി ജിഷ, ജിഷയുടെ ഭർത്താവും തമിഴ്നാട് റാണിപ്പേട്ട് സ്വദേശിയുമായ വസന്ത് കുമാർ എന്നിവർക്ക് നാലു ലക്ഷവും വീതമാണ് പുനരധിവാസത്തിന് സാമ്പത്തിക സഹായം അനുവദിക്കാൻ അനുമതിയായത്.

ഈ തുക വിവിധ ഘട്ടങ്ങളായാണ് കൈമാറുക. ആദ്യ ഘട്ടത്തിൽ മൂന്നു ലക്ഷം രൂപ വീതം നൽകും. ബാക്കി തുക രണ്ടു ഘട്ടങ്ങളിലായി നൽകും. ലതക്കെതിരെ 85ഉം സുന്ദരിക്കെതിരെ 71ഉം വനജാക്ഷിക്കെതിരെ 25ഉം മാരേപ്പ അരോടിക്കെതിരെ 50 ഉം കേസുകളാണുള്ളത്. ജിഷക്കെതിരെ 18ഉം വസന്തിനെതിരെ ഒമ്പതും കേസുകളാണുള്ളത്.

ബുധനാഴ്ച വൈകീട്ട് ബംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുമ്പാകെയായിരുന്നു മാവോയിസ്റ്റ് പ്രവർത്തകരുടെ കീഴടങ്ങൽ. വനിതകളായ നാലു പേരെ ഡയറി സർക്കിളിന് സമീപത്തെ മഹിള സാന്ത്വന കേന്ദ്രത്തിലും മറ്റു മൂന്നുപേരെ മടിവാള ഫോറൻസിക് ലബോറട്ടറി സ്​പെഷ്യൽ സെല്ലിലും ബുധനാഴ്ച രാത്രി പാർപ്പിച്ചു. ആറു പ്രതികളെയും വ്യാഴാഴ്ച ബംഗളൂരുവിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കി. രാവിലെ വിക്ടോറിയ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷമായിരുന്നു ചിക്കമഗളൂരു പൊലീസിന്റെ നേതൃത്വത്തിൽ പ്രതികളെ സിറ്റി സിവിൽകോടതി വളപ്പിലെ എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജ് ഗംഗാധർ മുമ്പാകെ ഹാജരാക്കിയത്. തുടർന്ന് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

അതേസമയം, ആറു മാവോയിസ്റ്റുകൾ കീഴടങ്ങിയെങ്കിലും കർണാടകയിൽ ഒരു മാവോയിസ്റ്റ് പ്രവർത്തകൻ കൂടി അവശേഷിക്കുന്നുണ്ട്; ചിക്കമഗളൂരു ശൃംഗേരി കിഗ്ഗ സ്വദേശിയായ കൊട്ടെഹൊണ്ട രവി എന്ന മാവോയിസ്റ്റ് പ്രവർത്തകൻ ഇപ്പോഴും ഒളിവിലാണ്. വയനാട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന എട്ട് മാവോയിസ്റ്റ് പ്രവർത്തകരുടെ സംഘത്തിൽനിന്ന് ഒരു വർഷംമുമ്പ് വേർപിരിഞ്ഞ രവി കർണാടകയിലേക്ക് ചുവടുമാറ്റിയിരുന്നു.

അഭി​പ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു രവിയുടെ ഈ മാറ്റം. പിന്നീട് രവിയെ കുറിച്ച് മറ്റംഗങ്ങൾക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല. മറ്റ് ഏഴ് അംഗങ്ങളും പിന്നീട് കർണാടക വനത്തിലേക്ക് വന്നു. ഇതിൽ നേതാവായ വിക്രം ഗൗഡ കഴിഞ്ഞ നവംബർ 18ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബാക്കി ആറുപേർ ഇപ്പോൾ കീഴടങ്ങുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistKarnataka
News Summary - Seven and a half lakhs to be given to surrendering Maoists in Karnataka
Next Story