പ്രതിപക്ഷമില്ലാതെ മൂന്നുമണിക്കൂറിനിടെ രാജ്യസഭ പാസാക്കിയത് ഏഴു ബില്ലുകൾ
text_fieldsന്യൂഡൽഹി: കാർഷിക ബില്ലുകൾ വോട്ടെടുപ്പില്ലാെത പാസാക്കിയതിൽ വിയോജിച്ച എട്ടു എം.പിമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ചതിന് പിന്നാലെ തിരക്കിട്ട് ബില്ലുകൾ പാസാക്കി. മൂന്നുമണിക്കൂറിനിടെ ഏഴു ബില്ലുകളാണ് തിരക്കിട്ട് ഏകപക്ഷീയമായി രാജ്യസഭ പാസാക്കിയത്.
ബില്ലുകൾ പാസാക്കിയതിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി രംഗത്തെത്തി. 'പ്രതിപക്ഷമില്ലാതെ സർക്കാർ രാജ്യസഭയിൽ തിരക്കിട്ട് മൂന്നുമണിക്കൂറിനിടെ ഏഴുബില്ലുകൾ പാസാക്കി. ബില്ലുകൾ ചർച്ചക്ക് വിടാനോ വിശദ കമ്മിറ്റിക്ക് വിടാനോ തയാറാകുന്നില്ല. ചോദ്യോത്തര വേളയുമില്ല. ചർച്ചയുമില്ല. എം.പി ലാഡ്സുമില്ല. ചിന്തിക്കേണ്ട കാര്യം; നിങ്ങളുടെയും എെൻറയുമെല്ലാം നികുതി പണം ഉപയോഗിച്ച് ഇത്തരമൊരു പാർലമെൻറ് നമുക്ക് ആവശ്യമുണ്ടോ?' -സർദേശായി ട്വീറ്റ് െചയ്തു.
അവശ്യവസ്തു നിയമ േഭദഗതി, ബാങ്കിങ് നിയന്ത്രണ ഭേദഗതി, പകർച്ചവ്യാധി നിയന്ത്രണ ഭേദഗതി, ഐ.ഐ.ഐ.ടി ബിൽ, കമ്പനി നിയമഭേദഗതി, ഫോറൻസിക് യൂനിവേഴ്സിറ്റി ബിൽ, രാഷ്ട്രീയരക്ഷ യൂനിവേഴ്സിറ്റി ബിൽ, മൂന്ന് തൊഴിൽചട്ട ഭേദഗതി ബില്ലുകൾ എന്നിവയാണ് തിരക്കിട്ട് പാസാക്കിയത്.
അവശ്യ വസ്തു നിയമ ഭേദഗതി നടപ്പിലാകുന്നതോടെ പരിധിയില്ലാതെ വിളകൾ സംഭരിച്ച് വെക്കാൻ സാധിക്കും. പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കും വഴിയൊരുക്കുമെന്നും പറയുന്നു. സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിെൻറ പരിധിയിൽ വരുന്നതാണ് ബാങ്കിങ് നിയന്ത്രണ ഭേദഗതി, കമ്പനി നിയമങ്ങൾ ലംഘിച്ചാൽ ശിക്ഷയിൽ ഇളവ് നൽകുന്നതാണ് കമ്പനി നിയമഭേദഗതി. ഐ.ഐ.ഐ.ടി സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന ഐ.ഐ.ഐ.ടി ബിൽ. ഗുജറാത്ത് ഫോറൻസിക് സയൻസ് യൂനിവേഴ്സിറ്റിയെയും ന്യൂഡൽഹി എൽ.എൻ.ജെ.പി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോറൻസിക് സയൻസിനെയും നാഷനൽ ഫോറൻസിക് സയൻസസ് യൂനിേവഴ്സിറ്റി എന്നാക്കുന്നതിനാണ് ഫോറൻസിക് യൂനിവേഴ്സിറ്റി ബിൽ. പ്രതിരോധ സർവകലാശാല സ്ഥാപിക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രീയരക്ഷ യൂനിവേഴ്സിറ്റി ബിൽ.
രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ കുത്തനെ വെട്ടിക്കുറക്കുന്ന മൂന്ന് തൊഴിൽചട്ട ഭേദഗതികളും പാസാക്കിയതിൽ ഉൾപ്പെടും. സാമൂഹിക സുരക്ഷ, വ്യവസായ ബന്ധം, തൊഴിൽ സുരക്ഷ -ആരോഗ്യം -തൊഴിൽ സാഹചര്യം എന്നിവ ഉൾപ്പെടുന്ന ബില്ലുകളാണ് പാസാക്കിയത്. തൊഴിൽ ബില്ലുകൾ നിയമമാകുന്നതോടെ തൊഴിലാളികൾക്ക് സമരം നടത്താനോ പ്രതിഷേധിക്കാനോ കഴിയാതെയാകും. 300 വരെ തൊഴിലാളികളുള്ള കമ്പനി ഉടമകൾക്ക് തൊഴിലാളികളെ യഥേഷ്ടം പിരിച്ചുവിടാനും തൊഴിലാളികളെ നിയമിക്കാനും അവസരം നൽകും.
രാജ്യത്തിെൻറ ഗതി തന്നെ മാറ്റിമറിക്കുന്ന ബില്ലുകൾ ലോക്സഭയിലോ രാജ്യസഭയിലോ ചർച്ചചെയ്യാതെയാണ് സർക്കാർ പാസാക്കിവിടുന്നത്. തിരക്കിട്ട് ബില്ലുകൾ പാസാക്കുന്നതിലൂടെ നിയമഭേദഗതിയിലെ സർക്കാറിെൻറ വാദങ്ങളിലും സംശയം ഉയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.