കേരളത്തിൽ നിന്നുള്ള നാല് പേർ ഉൾപ്പെടെ ഏഴ് കോൺഗ്രസ് എം.പിമാർക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള നാല് എം.പിമാർ ഉൾപ്പെടെ ലോക്സഭയിലെ ഏഴ് കോൺഗ്രസ് എം.പിമാർക്ക് സസ്പെൻഷൻ. ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബഹന്നാൻ, രാജ്മോഹൻ ഉണ്ണിത്താൻ, മണിക്ക ടാഗൂർ, ഗുർജീത് സിങ്, ഗൗരവ് ഗെ ാഗോയ് എന്നിവരെയാണ് സ്പീക്കർ സസ്പെൻഡ് ചെയ്തത്. ഏപ്രിൽ മൂന്നു വരെ നാലാഴ്ച സഭാനടപടികളി ൽ പെങ്കടുക്കുന്നതിനാണ് വിലക്ക്.
സഭയിൽ മോശമായി പെരുമാറി എന്ന് ആരോപിച്ച് പാർലമെൻററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി കൊണ്ടുവന്ന പ്രമേയം ശബ്ദവോട്ടോടെ ലോക്സഭ പാസാക്ക ുകയായിരുന്നു. ഡൽഹി കലാപം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ലോക്സഭ പ്രക്ഷുബ്ദമായിരുന്നു. പ്രതിഷേധം തുടരുേമ്പാൾ തന്നെ, പുതിയ ആധിയായി മാറിയ കോവിഡ് 19 ബാധയെക്കുറിച്ച് പ്രസ്താവന നടത്താൻ ആരോഗ്യമന്ത്രി ഹർഷ്വർധനെ പ്രതിപക്ഷം അനുവദിച്ചിരുന്നു.
ഇതിനു പിന്നാലെ, ഹ്രസ്വചർച്ചക്കിടെ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഭരണപക്ഷ അംഗം നടത്തിയ പരാമർശമുണ്ടാക്കിയ കോലാഹലമാണ് സസ്പെൻഷനിലെത്തിയത്. കോവിഡ് ബാധിതരിൽ ഇറ്റലിക്കാരാണ് കൂടുതൽ, വൈറസ് പടർത്തുന്നത് അവരാണ്, ഇറ്റലിക്കാരിയായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രത്യേക പരിശോധന വേണം, പുറത്തിറക്കരുത് എന്ന മട്ടിലാണ് രാജസ്ഥാനിലെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിക്കാരനായ ഹനുമാൻ ബനിവാൾ പ്രസംഗിച്ചത്. ബി.ജെ.പിയെ പിന്തുണക്കുന്ന പാർട്ടിയാണിത്.
രോഷം കൊണ്ട കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലേക്ക് കുതിച്ചു, സഭാ രേഖകൾ ചെയറിനു നേരെ കീറിയെറിഞ്ഞു. ഇതോടെ അധ്യക്ഷെൻറ കസേരയിലുണ്ടായിരുന്ന രാജേന്ദ്ര അഗർവാൾ നടപടി നിർത്തി. രണ്ടിന് പുനരാരംഭിച്ചപ്പോൾ, നെഹ്റു കുടുംബാംഗങ്ങളെ അപമാനിച്ച ഹനുമാൻ ബനിവാൾ മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി.
ഗൗരവ് ഗൊഗോയിയും മറ്റും സഭാധ്യക്ഷെൻറ മേശപ്പുറത്തുനിന്ന് കടലാസുകൾ പെറുക്കിയെറിഞ്ഞു. ഇതോടെ സഭാധ്യക്ഷ രമാദേവി വീണ്ടും നടപടി നിർത്തി. മൂന്നിന് വീണ്ടും സഭ ചേർന്നപ്പോഴാണ് ഏഴ് അംഗങ്ങളെ സസ്പെൻഡ് ചെയ്യാൻ പ്രമേയം സർക്കാർ കൊണ്ടുവന്നത്. പ്രശ്നത്തിന് തുടക്കമിട്ട ഹനുമാൻ ബനിവാളിനെതിരെ നടപടിയുണ്ടായില്ല. ആക്ഷേപ പരാമർശം രേഖകളിൽനിന്ന് നീക്കുക മാത്രം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.