Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 8:38 PM IST Updated On
date_range 21 April 2019 8:38 PM ISTതിരുച്ചിക്ക് സമീപം ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു മരണം
text_fieldsbookmark_border
ചെന്നൈ: തിരുച്ചി ജില്ലയിലെ തുറയൂർ മുത്തയാംപാളയം കറുപ്പുസാമി കോവിൽ ഉത്സവേത്താടനുബന്ധിച്ച് നടന്ന തിക്കില ും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചു. സേലം മംഗളാപുരം ശെൽവത്തിെൻറ ഭാര്യ കന്തായി (38), പെരമ്പലൂർ ബില്ലാകുളം രാമർ (50), നാമക്കൽ ചേന്ദമംഗലം അപ്പുസാമിയുടെ ഭാര്യ ശാന്തി (40), കടലൂർ പൂങ്കാവനം (50), തിട്ടകുടി രാജവേൽ (21), കരൂർ നന്നിയൂർ ലക്ഷ്മികാന്തൻ (55), വിഴുപ്പുറം വള്ളി (35) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ചിത്തിര പൗർണമി ദിനത്തോടനുബന്ധിച്ച് ക്ഷേത്രാചാരമായ ‘പിടികാശ്’ നൽകുന്ന ചടങ്ങിനിടെയാണ് സംഭവം. പരിക്കേറ്റ പത്തിലധികം പേരെ തുറയൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story