Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരള പൊലീസിലെ ഏഴു...

കേരള പൊലീസിലെ ഏഴു പേർക്ക്​ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ എക്സലൻസ് മെഡൽ

text_fields
bookmark_border
കേരള പൊലീസിലെ ഏഴു പേർക്ക്​ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ എക്സലൻസ് മെഡൽ
cancel

ന്യൂഡൽഹി: പൊലീസ്​ ഉദ്യോഗസ്ഥരുടെ അന്വേഷണ മികവിന്​ അംഗീകാരമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകുന്ന മെഡൽ ഫോർ എക്സലൻസ് ഇൻവെസ്റ്റിഗേഷന്​ അർഹരായി കേരള പൊലീസിലെ ഏഴു പേർ. എ.സി.പി സി.ഡി ശ്രീനിവാസൻ, ഡി.വൈ.എസ്​.പിമാരായ ഗിരീഷ്​.പി സാരഥി, കെ.എം ദേവസ്യ, എസ്​.പിമാരായ ബി.കൃഷ്​ണകുമാർ, കെ.ഇ ബിജു, ഇൻസ്​​െപക്​ടർ കെ.ഇ. പ്രേമചന്ദ്രൻ സബ്​ ഇൻപെക്​ടർ ജോൺസൺ ജോർജ്​ എന്നിവരാണ്​ ​മെഡലിന്​ അർഹരായിരിക്കുന്നത്​.

മഹാരാഷ്​ട്രയിൽ നിന്നും മധ്യപ്രദേശിൽ നിന്നുമുള്ള 10 വീതം പൊലീസ്​ ഉദ്യോഗസ്ഥരും 15 സി.ബി.ഐ ഉദ്യോഗസ്ഥരും മെഡൽ പട്ടികയിലുണ്ട്​. എട്ട്​ പേർ ഉത്തർപ്രദേശ് പൊലീസിൽ നിന്നുള്ളവരാണ്​. 121 പേരടങ്ങിയ മെഡൽ പട്ടികയിൽ 21 വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

പൊലീസ്​ ഉ​ദ്യോഗസ്ഥരുടെ അന്വേഷണ മികവിനെ പ്രോത്സാഹിപ്പിക്കുന്നത്​ ലക്ഷ്യമിട്ട്​ 2018ലാണ്​ ആഭ്യന്തരമന്ത്രാലയം എക്സലൻസ് ഇൻവെസ്റ്റിഗേഷൻ മെഡൽ നൽകി തുടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceKerala newsUnion Home MinisterMedal for Excellence in Investigation
Next Story