തമിഴ്നാട്ടിൽ ചെക്ഡാമിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾ മുങ്ങി മരിച്ചു
text_fieldsചെന്നൈ: കടലൂർ ജില്ലയിൽ പുഴക്ക് കുറുകെ നിർമിച്ച ചെക്ഡാമിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു. ഞയാറാഴ്ച ഉച്ചക്ക് ഒരു മണിയോടെ നെല്ലിക്കുപ്പം അരുങ്കുണം കുച്ചിപാളയത്തെ ഗഡിലം പുഴക്ക് കുറുകെ നിർമിച്ച ചെക്ഡാമിലാണ് സംഭവം. ഇതേ ഭാഗത്ത് താമസിക്കുന്ന സുമുത(16)പ്രിയ(17), മോനിക്ക(15), സംഗീത(17), പ്രിയദർശിനി(14), കവിത(12), നവീനീത(19) എന്നിവരാണ് മരിച്ചത്.
ചെക്ഡാമിലെ അഴമേറിയ ഭാഗത്ത് കുളിക്കാനിറങ്ങിയതാണ് അപകടത്തിന് കാരണമായത്. അനധികൃത മണലെടുപ്പാണ് ഈ ഭാഗത്ത് കൂടുതൽ ആഴത്തിന് കാരണമായത്.
പെൺകുട്ടികളുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഉടനടി ആമ്പുലൻസുകളിൽ കടലൂർ ഗവ. ആശുപത്രിയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.