ചെന്നൈയിൽ ഏഴ് കിലോ സ്വർണവും 11.16 കോടി രൂപയും പിടികൂടി
text_fieldsചെന്നൈ: നഗരത്തിൽ പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര സ്വർണ കള്ളക്കടത്ത് സംഘം പിടിയിൽ. ഇവരുടെ പക്കൽനിന്ന് ഏഴു കിലോ സ്വർണവും 11.16 കോടി രൂപയുടെ ഹവാല പണവും ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇൻറലിജൻസ് (ഡി.ആർ.െഎ) അധികൃതർ പിടികൂടി. ചെന്നൈ നഗരത്തിലെ ടെക്സ്റ്റൈൽ േഷാപ്പുടമയും സൗത്ത് കൊറിയൻ പൗരന്മാരായ നൂൺ സോനിമി (39), കിയോൺ മിഹ്വ (47) എന്നിവരും ഉൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്. ഹോേങ്കാങ്ങിൽനിന്ന് കടത്തിക്കൊണ്ടുവന്ന ആറു കിലോ സ്വർണ ബിസ്ക്കറ്റുകളുമായി ചെന്നൈ മൈലാപ്പുരിലെ സവേര ഹോട്ടലിലാണ് കൊറിയൻ സ്വദേശികൾ താമസിച്ചത്.
ചെന്നൈയിലെ വ്യാപാര പ്രമുഖന് സ്വർണം കൈമാറാനിരിക്കെയാണ് റെയ്ഡ് നടന്നത്. പിന്നീട്, ഇദ്ദേഹത്തിെൻറ സ്ഥാപനങ്ങളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഒരു കിലോ സ്വർണവും 5.16 കോടി രൂപയുടെ കറൻസിയും കണ്ടെടുത്തു.
വ്യാപാരിയുടെ സഹായികളായ രണ്ടുപേരുടെ വീടുകളിൽ സൂക്ഷിച്ച കണക്കിൽപ്പെടാത്ത ആറുകോടി രൂപ വേറെയും പിടിച്ചെടുത്തു. വിദേശ പൗരന്മാരെയാണ് ഇവർ സ്വർണക്കടത്തിന് ഉപയോഗിച്ചിരുന്നത്. അന്താരാഷ്ട്രതലത്തിൽ സംഘം ഹവാല ഇടപാടുകൾ നടത്തിയിരുന്നതായും ഡി.ആർ.െഎ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.