Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂടൽമഞ്ഞിൽ വാഹനങ്ങളുടെ...

മൂടൽമഞ്ഞിൽ വാഹനങ്ങളുടെ കൂട്ടയിടി; ഹരിയാനയിൽ ഏഴ്​ മരണം

text_fields
bookmark_border
മൂടൽമഞ്ഞിൽ വാഹനങ്ങളുടെ കൂട്ടയിടി; ഹരിയാനയിൽ ഏഴ്​ മരണം
cancel

റോഹ്​ത്തഗ്​: ​റേവാരി-റോഹ്​ത്തഗ്​ ഹൈവേയിൽ മൂടൽ മഞ്ഞ്​ മൂലം വാഹനങ്ങൾ കൂട്ടിയിടിച്ച്​ ഏഴ്​ മരണം. 12ഒാളം പേർക്ക ്​ പരിക്കേറ്റു. മരണസഖ്യ ഇനിയും ഉയരാനാണ്​ സാധ്യത.

ഹൈവേയിൽ ഏകദേശം അമ്പ​തോളം വാഹനങ്ങളാണ്​ കൂട്ടിയിടിച്ചത്​. മരിച്ചവരിൽ കൂടുതലും സ്​ത്രീകളാണ്​. സ്​കൂൾ ബസുകളുൾപ്പടെ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നാണ്​ വിവരം. കർണാൽ ജില്ലയിലെ അന്തരീക്ഷ താപനില ഞായറാഴ്​ച പൂജ്യം ഡിഗ്രിയിലേക്ക്​ എത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ കനത്ത മൂടൽ മഞ്ഞും രൂപപ്പെട്ടത്​.

രണ്ട്​ ദിവസങ്ങൾക്ക്​ മുമ്പ്​ പഞ്ചാബിലെ രാജ്​പുരയിലും വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു. ഏകദേശം 20 വാഹനങ്ങളാണ്​ അപകടത്തിൽപ്പെട്ടത്​. തുടർന്ന്​ ദേശീയപാത 44ൽ ഒരു മണിക്കൂർ ഗതാഗത തടസവും ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentfogHariyanarohtakmalayalam news
News Summary - Seven Killed as Fog Causes 50-Vehicle Pile Up in Rohtak-India news
Next Story