Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bengaluru Car accident
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരുവിൽ കാർ...

ബംഗളൂരുവിൽ കാർ കെട്ടിടത്തിലിടിച്ച്​ ഏഴുമരണം; അമിത വേഗതയാണ്​ അപകട കാരണമെന്ന്​

text_fields
bookmark_border

ബംഗളൂരു: കർണാടക ബംഗളൂരുവിൽ കാർ കെട്ടിടത്തിലിടിച്ച്​​ ഏഴുമരണം. അമിത വേഗതയാണ്​ അപകട കാരണമെന്നാണ്​ വിവരം.

ചൊവ്വാഴ്ച വെളുപ്പിന്​ 2.30ഓടെയായിരുന്നു അപകടം. ബംഗളൂരുവിന്‍റെ തെക്കുകിഴക്കൻ ഭാഗമായ കോരമംഗല പ്രദേശത്താണ്​ സംഭവം.

അമിത വേഗതയിലെത്തിയ ഓഡി കാർ റോഡരികിലെ കെട്ടിടത്തിലേക്ക്​​ ഇടിച്ചുകയറുകയായിരുന്നു. കാർ പൂർണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന ആറുപേർ സംഭവ സ്​ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ചതിന്​ ശേഷമാണ്​ മരിച്ചത്​.

മരിച്ചവരിൽ മൂന്ന്​ ​െപൺകുട്ടികളും ഉൾപ്പെടും. 20 വയസ്​ പ്രായമുള്ളവരാണ്​ വാഹനത്തിലുണ്ടായിരുന്നവരെല്ലാം. മരിച്ചവരിൽ ഹൊസൂരിലെ പ്രമുഖ രാഷ്​ട്രീയ നേതാവിന്‍റെ മകനും ഉൾപ്പെടും. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru AccidentDeathCar accident
News Summary - Seven killed in car crash in Bengaluru
Next Story