റാഞ്ചിയിൽ കുടുംബത്തിലെ ഏഴു പേർ വാടകവീട്ടിൽ മരിച്ചനിലയിൽ
text_fieldsറാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ കുടുംബത്തിലെ ഏഴ് അംഗങ്ങളെ വാടക വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രയാസംമൂലം ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. അറുപതിനോടടുത്ത് പ്രായമുള്ള ദമ്പതികളും അവരുടെ രണ്ട് ആൺമക്കളും മരുമകളും രണ്ട് ചെറിയ പേരക്കുട്ടികളുമാണ് മരിച്ചത്. എല്ലാവരെയും കൊലപ്പെടുത്തിയശേഷം സഹോദരങ്ങൾ രണ്ടുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കരുതുന്നു. ആറു മൃതദേഹങ്ങൾ ഒരു മുറിയിലും ഒരാളുടേതു മാത്രം മറ്റൊരു മുറിയിലുമായാണ് കിടന്നിരുന്നത്. ഇതിൽ അഞ്ചു മൃതദേഹങ്ങൾ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു.
കാൻെക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒഡായ മേഖലയിലെ ഒറ്റനില വീട്ടിലാണ് ദുരന്തം. 40 കാരനായ ദീപക് എന്നയാളുടെ പോക്കറ്റിൽനിന്ന് 15 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചു. ഇയാളുടെ മകൾ ആറു വസ്സുകാരിയായ ദൃഷ്ടിയുടെ സ്കൂൾ ഫീസടക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നുവത്രെ കുടുംബം. ഫർണിച്ചർ കമ്പനിയിലെ സ്റ്റോർ മാനേജരായി ജോലിചെയ്യുകയായിരുന്നു ദീപക്. കമ്പനിയിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് തെൻറ പേര് അനാവശ്യമായി വലിച്ചിഴച്ചതായി ദീപക് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.