കനത്ത മഴയിൽ കെട്ടിടത്തിന്റെ സംരക്ഷണഭിത്തി തകർന്ന് നാലുവയസുകാരൻ ഉൾപ്പടെ ഏഴുപേർ മരിച്ചു
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ ബാച്ചുപള്ളിയിൽ കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി തകർന്ന് വീണ് നാല് വയസുകാരനടക്കം ഏഴ് പേർ മരിച്ചു.
ഒഡീഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ബുധനാഴ്ച പുലർച്ചെ എക്‌സ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ചൊവ്വാഴ്ച നഗരത്തിലും തെലങ്കാനയുടെ പല ഭാഗങ്ങളിലും മഴ കനത്തതോടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് ഗതാഗത തടസത്തിന് ഇടയാക്കി. നഗരത്തിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ദനകിഷോറും ഗ്രേറ്റർ ഹൈദരാബാദ് മുൻസിപൽ കോർപറേഷൻ റൊണാൾഡ് റോസും വെള്ളക്കെട്ടുകൾ ഉള്ള സ്ഥലങ്ങൾ സന്ദർശിച്ചു.
തെലങ്കാനയിൽ മെയ് 6 മുതൽ ശക്തമായ കാറ്റിനും മഴക്കും ഇടിമിന്നലും സാധ്യത ഉണ്ടെന്ന് ഐ.എം.ഡി നേരത്തെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.