ബിനീഷിെൻറ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ; മൂന്നര കോടി കൈമാറിയതായി സംശയം
text_fieldsബംഗളൂരു: ബിനീഷിെൻറ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും ഇൗ അക്കൗണ്ടുകളിൽ പല ഘട്ടങ്ങളിലായി പണം സൂക്ഷിക്കുകയും പല അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്തതായും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) വെളിപ്പെടുത്തി. ഈ അക്കൗണ്ടുകൾ വഴി ഇടപാട് നടത്തിയ മൊത്തം തുകയെത്ര, ആരിൽനിന്നൊക്കെ സ്വീകരിച്ചു, ആർക്കെല്ലാം എപ്പോഴൊക്കെയാണ് കൈമാറിയത് എന്നിവയടക്കമുള്ള വിശദാംശങ്ങൾ അന്വേഷിച്ചുവരുകയാണ്.
ഹോട്ടൽ ബിസിനസിെൻറ മറവിൽ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്ന അനൂപിെൻറ അക്കൗണ്ടിലേക്ക് അഞ്ചു വർഷത്തിനിടെ ലഭിച്ച 70 ലക്ഷം കൂടാതെ വേറെയും ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നര കോടിയോളം രൂപ ഇത്തരത്തിൽ അനൂപിന് ബിനീഷ് ൈകമാറിയതായാണ് ഇ.ഡി സംശയിക്കുന്നത്. ഹവാല കേസിൽ ഒക്ടോബർ 17ന് ഇ.ഡി അനൂപിെൻറ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
തുടർന്ന് അഞ്ചുദിവസം തുടർച്ചയായി നടത്തിയ ചോദ്യം ചെയ്യലിലാണ് ബിനാമി പ്രവർത്തനങ്ങളെക്കുറിച്ചും ബിനീഷുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നിർണായക വെളിപ്പെടുത്തൽ നടത്തിയത്. അക്കൗണ്ടിലേക്ക് ആരൊക്കെയാണ് പണമയച്ചതെന്ന് അറിയില്ലെന്നും അനൂപ് മൊഴി നൽകിയിരുന്നു. പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അനൂപിനെ മയക്കുമരുന്ന് കച്ചവടക്കാരനെന്നാണ് ഇ.ഡി റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
അനൂപും ബിനീഷും തമ്മിലെ അടുത്ത ബന്ധത്തിെൻറ തെളിവുകൾ നേരേത്തതന്നെ പുറത്തുവന്നിരുന്നു. ഇൗ സാഹചര്യത്തിൽ ലഹരി ഇടപാടിനാണെന്ന അറിവോടെയാണ് അനൂപ് മുഹമ്മദ് വഴി ബിനീഷ് പണം മുടക്കിയതെന്ന് തെളിഞ്ഞാൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും കേസെടുക്കും.
തിങ്കളാഴ്ച ഇ.ഡി കസ്റ്റഡി കാലാവധി കഴിഞ്ഞാൽ ചോദ്യംചെയ്യാനായി എൻ.സി.ബി കസ്റ്റഡിയിൽ വാങ്ങിയേക്കും. കേന്ദ്ര ഏജൻസികളായ ഇ.ഡിയെയും എൻ.സി.ബിയെയും കൂടാതെ കർണാടക ആഭ്യന്തര സുരക്ഷ വിഭാഗവും ബംഗളൂരു പൊലീസിനു കീഴിലെ സെൻട്രൽ ക്രൈം ബ്രാഞ്ചും (സി.സി.ബി) ബംഗളൂരു മയക്കുമരുന്ന് കേസിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ഇൗ ഏജൻസികളും ഇടപെടുന്നതോടെ ബിനീഷ് കൂടുതൽ നിയമക്കുരുക്കിലാവാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.