ഝാർഖണ്ഡിൽ നിരവധി ബി.ജെ.പി നേതാക്കൾ ജെ.എം.എമ്മിൽ
text_fieldsറാഞ്ചി: ഝാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കുമുമ്പ് മൂന്ന് മുൻ എം.എൽ.എമാർ ഉൾപ്പെടെ നിരവധി ബി.ജെ.പി നേതാക്കൾ ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയിൽ (ജെ.എം.എം) ചേർന്നു. ലൂയിസ് മറാണ്ടി, കുനാൽ സാരംഗി, ലക്ഷ്മൺ ടുഡു എന്നിവരാണ് തിങ്കളാഴ്ച ബി.ജെ.പി വിട്ട മുൻ നിയമസഭാംഗങ്ങൾ. മൂന്നുതവണ ബി.ജെ.പി നിയമസഭാംഗമായ കേദാർ ഹസ്രയും എ.ജെ.എസ്.യു പാർട്ടി നേതാവ് ഉമാകാന്ത് രജക്കും ജെ.എം.എമ്മിൽ ചേർന്ന് രണ്ടുദിവസത്തിന് ശേഷമാണ് ഇവർ കൂടി ബി.ജെ.പി വിടുന്നത്.
ലൂയിസ് മറാണ്ടി 2014ൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ ദുംകയിൽ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. പ്രതിബദ്ധതയുള്ള പ്രവർത്തകരോട് തുടരുന്ന അവഗണനയും വർധിച്ചുവരുന്ന വിഭാഗീയതയുമാണ് പാർട്ടി വിടാൻ കാരണമെന്ന് ലൂയിസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.