കുളുവിൽ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ തകർന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: ഹിമാചൽപ്രദേശിലെ കുളുവിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ തകർന്നു. മണ്ണിനടിയിൽ നിരവധിപ്പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. വീട് തകരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷാപ്പെടുത്താനായി ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകളെ വിന്യസിച്ചിട്ടുണ്ട്. ഹിമാചൽപ്രദേശിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. കുളുവിൽ അന്നിയിൽ നിന്നാണ് അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. അപകടം മുന്നിൽകണ്ട് ആളുകളെ ഒഴിപ്പിക്കാൻ സാധിച്ചതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുകു പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. കുളു-മണാലി ഹൈവേയിൽ കനത്ത മഴയെ തുടർന്ന് നിരവധി വാഹനങ്ങൾ തകരാറിലായി. കുളുവിനേയും മാണ്ഡിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തകർന്നു. ഇതുവഴിയുള്ള ഗാതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.