Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടതിക്കുള്ളിൽ...

കോടതിക്കുള്ളിൽ പുള്ളിപ്പുലിയെത്തി; നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
കോടതിക്കുള്ളിൽ പുള്ളിപ്പുലിയെത്തി; നിരവധി പേർക്ക് പരിക്ക്
cancel

ഗാസിയബാദ്: യു.പിയിലെ ഗാസിയബാദിലെ കോടതിസമുച്ചയത്തിൽ പുള്ളിപ്പുലിയുടെ ആക്രമണം. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് കോടതി മുറിക്കുള്ളിലേക്ക് പുലി എത്തിയത്. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

കോടതിയുടെ ആദ്യനിലയിലാണ് ആദ്യം പുള്ളിപ്പുലി പ്രത്യക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പുള്ളിപ്പുലി എത്തിയതോടെ അഭിഭാഷകർ അവരുടെ മുറികളിൽ കയറി വാതിലടച്ചു. കോടതി മുറിയിലുണ്ടായിരുന്ന മറ്റുള്ളവർ സുരക്ഷിത സ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.

ആളുകൾ പരിഭ്രാന്തിയിലായതോടെ പുലി അക്രമാസക്തനായെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ഒരു അഭിഭാഷകനെ ആക്രമിച്ചു. അഞ്ചോളം അഭിഭാഷകരെ പുലി ആക്രമിച്ചുവെന്നും 14 പേർക്കെങ്കിലും പരിക്കേറ്റിരിക്കാമെന്നും അഭിഭാഷകൻ പറഞ്ഞു. സംഭവമറിഞ്ഞ് വനംവകുപ്പി​ന്റെ സംഘം കോടതിയിലെത്തിയെങ്കിലും പുള്ളിപ്പുലിയെ പിടിക്കാൻ സാധിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtLeopard
News Summary - Several injured after leopard enters court premises in Ghaziabad
Next Story